Monday, August 19, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

മാലിന്യ സംസ്‌കരണം വഴികാട്ടികളാകാന്‍ ജില്ലയിലെ 18 പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും

uploads/news/2019/07/321845/1.jpg

തൊടുപുഴ: ഹരിതകേരളം വിഭാവനം ചെയ്യുന്ന സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണത്തിന്റെ വഴികാട്ടികളായി ജില്ലയിലെ 19 തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളെ കണ്ടെത്തി. ആലക്കോട്‌, കരിമണ്ണൂര്‍, കോടിക്കുളം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം, കുമാരമംഗലം, പുറപ്പുഴ, മണക്കാട്‌, മരിയാപുരം, കുമളി, അടിമാലി, ശാന്തമ്പാറ, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്‌, ചക്കുപള്ളം എന്നീ 18 പഞ്ചായത്തുകളും കട്ടപ്പന മുനിസിപ്പാലിറ്റിയുമാണ്‌ ജില്ലയില്‍ തനത്‌ മാതൃക സൃഷ്‌ടിക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കുന്നത്‌.
ജില്ലാ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി. ഇതനുസരിച്ച്‌ ഒമ്പത്‌ പഞ്ചായത്തുകളെ ഒകേ്‌ടാബര്‍ 31 നകവും ബാക്കിയുള്ളവയെ മാര്‍ച്ച്‌ 31നകവും മികച്ച മാതൃകകളായി വളര്‍ത്തിയെടുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
എല്ലാ വീടുകളിലും സ്‌ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പൊതു ജൈവ മാലിന്യ സംസ്‌കരണ സംവിധാനം, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്‌ ഹരിതകര്‍മ സേന, മാലിന്യ സംഭരണത്തിനും കൈയൊഴിയുന്നതിനും ക്രമീകരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കല്‍, ചട്ടലംഘനങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ എന്നിവയാണ്‌ ഈ ബീക്കണ്‍ പഞ്ചായത്തുകളില്‍ സജ്‌ജമാക്കുക. മാലിന്യ രഹിതമായ പൊതുനിരത്തുകള്‍, ഉപയോഗക്ഷമമായ പൊതുജലാശയങ്ങള്‍, മാലിന്യവും പാഴ്‌വസ്‌തുക്കളും കത്തിക്കാത്ത പ്രദേശം, പുനചംക്രമണം ചെയ്യാന്‍ കഴിയാത്ത വസ്‌തുക്കള്‍ ഉപയോഗിക്കാത്ത പ്രദേശം, ജൈവ കൃഷി വ്യാപകമാക്കല്‍, മലിനജലം ഒഴുക്കാത്ത പ്രദേശം, വെളിയിട വിസര്‍ജ്‌ജന രഹിത പ്രദേശം എന്നിവയാണ്‌ ബീക്കണ്‍ പഞ്ചായത്തുകളുടെ സൂചകങ്ങള്‍. ഇതിലേക്കെത്തുന്നതിനായി മാലിന്യത്തിന്റെ അളവ്‌ കുറയ്‌ക്കുന്നതിന്‌ ഡിസ്‌പോസിബിളുകള്‍ പൂര്‍ണമായും ഒഴിവാക്കും. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്‌റ്റിക്കിന്റെ നിരോധനം കര്‍ശനമായി നടപ്പാക്കും.
സ്‌ഥാപനങ്ങളിലും പൊതുപരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. അതോടൊപ്പം പുനരുപയോഗസാധ്യമായ ബദലുകള്‍ സൗജന്യമായോ കുറഞ്ഞ വാടകയിലോ ലഭ്യമാക്കും. പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം അനാവശ്യമായവ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന ശീലവല്‍ക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കും. വീടുകളിലും സ്‌ഥാപനങ്ങളിലും ചെറു ടൗണ്‍ ഷിപ്പുകളിലും മലിന ജലം ഫലപ്രദമായി സംസ്‌കരിക്കുന്നതിന്‌ സംവിധാനമൊരുക്കും. അപകടം നിറഞ്ഞ ഇ വേസ്‌റ്റ്‌, ബില്‍ഡിംഗ്‌ വേസ്‌റ്റ്‌, മാര്‍ക്കറ്റ്‌ വേസ്‌റ്റ്‌, വ്യാപാരസ്‌ഥാപനങ്ങളില്‍നിന്നും പൊതു സ്‌ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ എന്നിവയും കിടപ്പിലായ രോഗികളുടെ ചികില്‍സാനുബന്ധ മാലിന്യവും സുരക്ഷിതമായി സംസ്‌കരിക്കും. ഇതിന്‌ പുറമേ ഗ്രീന്‍ പ്രോട്ടോക്കോളിനെ മുന്‍നിര്‍ത്തി വലിയ തോതിലുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. അങ്കണ്‍വാടി, നഴ്‌സറി കുട്ടികളെ ഉള്‍പ്പടെ ഈ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും.കുട്ടികള്‍ മുഖേന സോഷ്യല്‍ ഓഡിറ്റിനും സംവിധാനമൊരുക്കും.
ശില്‍പശാലയില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളും ഉദ്യോഗസ്‌ഥരുമുള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു. ശില്‍പശാലയുടെ ഉദ്‌ഘാടനം സംസ്‌ഥാന ഹരിത കേരളം പ്രോജക്‌ട്‌ കണ്‍സള്‍ട്ടന്റ്‌ എന്‍. ജഗജ്‌ജീവന്‍ നിര്‍വഹിച്ചു. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി.എസ്‌ മധു, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സാജു സെബാസ്‌റ്റ്യന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അജേഷ്‌, ജില്ലാ പ്ലാനിങ്‌ ഓഫിസര്‍ കെ.കെ ഷീല, ഗ്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ പ്രദീഷ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉടുമ്പന്നൂര്‍, പുറപ്പുഴ, കോടിക്കുളം, കുടയത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരും ശില്‍പശാലയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW