Wednesday, August 21, 2019 Last Updated 35 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

അമ്പലക്കാളയെ അറക്കാന്‍ കൊടുത്തു; വിശ്വാസികള്‍ പ്രതിഷേധത്തിന്‌

വാഗമണ്‍: അമ്പലക്കാളയെ അറുക്കാന്‍ കൊടുത്ത സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്‌തമാകുന്നു. കോട്ടമല ശ്രീഭദ്രകാളി ദുര്‍ഗാദേവി ക്ഷേത്രത്തിന്റെ ഉടമസ്‌ഥതയിലുള്ള കാളയെ വിശ്വാസികളറിയാതെ താല്‍ക്കാലിക കമ്മിറ്റിക്കാരായ മൂന്നുപേര്‍ ചേര്‍ന്ന്‌ ഈരാറ്റുപേട്ട സ്വദേശിക്ക്‌ അറുക്കാന്‍ നല്‍കിയ സംഭവമാണ്‌ വിവാദത്തിലായത്‌.
ക്ഷേത്രത്തിലെ ഉത്സവത്തിന്‌ കടബാധ്യതകള്‍ നിലവിലുണ്ടെന്ന കാരണം പറഞ്ഞാണ്‌ ഉദ്ദേശം 45,000 രൂപയോളം വിലമതിക്കുന്ന കാളയെ 30,000 രൂപയ്‌ക്ക്‌ വിറ്റത്‌. ക്ഷേത്രത്തിന്റെ ലെറ്റര്‍പ്പാടില്‍ എഗ്രിമെന്റ്‌ ഉണ്ടാക്കിയ ശേഷമായിരുന്നു കശാപ്പുകാരന്‌ കാളയെ കൈമാറിയത്‌. പുരാതന ക്ഷേത്രമാണ്‌ കോട്ടമലയിലെ ദേവി ക്ഷേത്രം. ക്ഷേത്രത്തിന്‌ ബാധ്യതയുണ്ടെന്നവിവരം പൊതുജനങ്ങളെ അറിയിക്കുകപോലും ചെയ്‌തില്ലെന്നും ആക്ഷേപമുണ്ട്‌. പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍ എന്നീ മൂന്ന്‌ പേരുടെ ഇഷ്‌ട പ്രകാരം മാത്രമാണ്‌ കാളയെ വിറ്റത്‌.
ബ്രിട്ടീഷുകാരുടെ കാലത്ത്‌ ഇവിടെയെത്തിയ ഒരു കങ്കാണിയാണ്‌ ക്ഷേത്രം നിര്‍മിച്ചത്‌. പറയെടുപ്പും ആന എഴുന്നളിപ്പും അടക്കം വലിയ തലത്തില്‍ ഉത്സവം നടത്തി വന്നിരുന്ന ക്ഷേത്രമാണിത്‌. വിശ്വാസികളുമായി ആലോചിക്കാതെ അമ്പലക്കാളയെ വിറ്റ സംഭവത്തില്‍ കമ്മിറ്റിക്കെതിരെ പ്രതിഷേധത്തിനുള്ള പുറപ്പാടിലാണ്‌ വിശ്വാസികള്‍.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW