Friday, August 23, 2019 Last Updated 37 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

നഗരത്തില്‍ ക്യാമറ നിരീക്ഷണം; ബൈപാസ്‌ റോഡുകള്‍ മാലിന്യക്കൂമ്പാരം

കട്ടപ്പന: നഗരത്തില്‍ ക്യാമറ നീരീക്ഷണം ശക്‌തമായതോടെ നഗരസഭയിലെ ബൈപാസ്‌ റോഡുകളില്‍ മാലിന്യം തള്ളുന്നു. വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും അറവ്‌ ശാലകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യമാണ്‌ റോഡരികില്‍ നിക്ഷേപിക്കുന്നത്‌.
നഗരപരിധിയില്‍ മാലിന്യ നിക്ഷേപം രൂക്ഷമായതോടെയാണ്‌ ക്യാമറകള്‍ സ്‌ഥാപിക്കാന്‍ അധികൃതര്‍ തയാറായത്‌. ക്യാമറയില്‍ പതിഞ്ഞാല്‍ വലിയ പിഴയും ഈടാക്കുന്നുണ്ട്‌. എന്നാല്‍ ഇതോടെ ബൈപ്പാസ്‌ റോഡുകള്‍ നിക്ഷേപ കേന്ദ്രമായി ആളുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 25,000 രൂപയാണ്‌ പിഴ ഈടാക്കുന്നത്‌.
ബൈപാസ്‌ റോഡുകള്‍ സന്ധ്യകഴിഞ്ഞാല്‍ ആളൊഴിഞ്ഞു കിടക്കുന്നതാണു മാലിന്യ നിക്ഷേപകര്‍ക്കു വളമാകുന്നത്‌. ബൈക്കിലും കാറിലുമെത്തി മാലിന്യങ്ങള്‍ വലിച്ചെറിയുകയാണു പതിവ്‌. സ്‌കൂള്‍കവല -പമ്പ്‌ഹൗസ്‌ ജ്യോതി നഗര്‍ ബൈപാസിലാണ്‌ ഇപ്പോള്‍ മാലിന്യങ്ങള്‍ കുന്നുകുടുന്നത്‌.
പ്ലാസ്‌റ്റിക്‌ ചാക്കുകളിലും കവറുകളില്ലമായി ഭക്ഷണ അവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയാണ്‌ ഇവിടെ തള്ളിയിരിക്കുന്നത്‌. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ മാലിന്യം തള്ളുന്നത്‌ ആരാണെന്ന്‌ കണ്ടെത്താനും കഴിയുന്നില്ല. റോഡരുകില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞ്‌ നാറി ദുര്‍ഗന്ധം വമിക്കുകയാണ്‌. ഇത്രയും വേഗം ഇവ നീക്കം ചെയ്‌തില്ലെങ്കില്‍ മറ്റ്‌ സാംക്രമിക രോഗങ്ങളും പടര്‍ന്ന്‌ പിടിക്കാന്‍ സാധ്യതയുണ്ട്‌. മഴ തുടങ്ങിയതോടെ ഇവ റോഡിലേക്ക്‌ ഒലിച്ചിറങ്ങിയ നിലയിലുമാണ്‌.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW