Wednesday, August 21, 2019 Last Updated 31 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

സര്‍ക്കാര്‍ കോളജുകളില്‍ ഹോസ്‌റ്റല്‍ സൗകര്യം ലഭ്യമാക്കണം: എസ്‌.എഫ്‌.ഐ

കട്ടപ്പന: ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയിലെ ഗവ. കോളജുകളില്‍ ഹോസ്‌റ്റല്‍ സൗകര്യം ലഭ്യമാക്കണമെന്ന്‌ എസ്‌.എഫ്‌.ഐ. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നാര്‍ ഗവ. കോളജ്‌, ഗവ. ഐ.ടി.ഐ കട്ടപ്പന, നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്‌ എന്നീ കോളജുകളില്‍ നിലവില്‍ സ്വകാര്യ മേഖലയിലെ ഹോസ്‌റ്റല്‍ മാത്രമാണുള്ളത്‌. ജില്ലയ്‌ക്ക്‌ പുറത്ത്‌ നിന്നുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളാണ്‌ വിവിധ കോളജുകളില്‍ താമസിച്ച്‌ പഠിക്കുന്നത്‌.
വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഹൈറേഞ്ച്‌ മേഖലയില്‍ കെ.എസ്‌.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങളുടെ കുറവുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ യാത്രാക്ലേശം വളരെയധികം അനുഭവിക്കുന്നുണ്ട്‌. ഇതിനാല്‍ ക്ലാസ്‌ സമയങ്ങളില്‍ കൃത്യമായി എത്താനോ തിരിച്ച്‌ വീട്ടില്‍ എത്താനോ യഥാസമയത്ത്‌ വിദ്യാര്‍ഥികള്‍ക്ക്‌ സാധിക്കുന്നില്ല. ഇത്തരം മേഖലകളില്‍ കൂടുതല്‍ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിക്കുകയും കെ.എസ.്‌ആര്‍.ടി.സി. ബസുകളില്‍ യാത്ര ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW