Tuesday, August 20, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.41 AM

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്‌ക്കായി കൊല്ലം സിറ്റി പോലീസ്‌

uploads/news/2019/07/321741/k1.jpg

കൊല്ലം: തനിച്ചു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ നൂതന പദ്ധതിയുമായി കൊല്ലം സിറ്റി പോലീസ്‌. 'ബെല്‍ ഓഫ്‌ ഫെയ്‌ത്' എന്ന പേരിലാണ്‌ പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചത്‌.
തനിച്ചു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു ശാരീരിക അവശതകളോ മറ്റു സഹായങ്ങളോ ആവശ്യമാണെങ്കില്‍ സമീപം താമസിക്കുന്ന സേവന സന്നദ്ധരുടെ സഹായത്തോടെ ഞെടിയിടയില്‍ സഹായം ലഭ്യമാക്കുന്നതാണു പദ്ധതി.
തനിച്ചു താമസിക്കുന്ന വ്യക്‌തിക്കു സഹായം ആവശ്യമാണെങ്കില്‍ കൈവശമുളള റിമോട്ടിന്റെ കണ്‍ട്രോള്‍ കീ അമര്‍ത്തിയാല്‍ സഹായ സന്ദേശം സേവന സന്നദ്ധരായ സമീപവാസികളില്‍ എത്തുകയും ഉടന്‍ തന്നെ സഹായം ലഭിക്കുന്ന തരത്തിലുമാണു പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌.
ഇതിനായുള്ള ഉപകരണവും റിമോട്ട്‌ കീയും പോലീസ്‌ സൗജന്യമായി മുതിര്‍ന്ന പൗരന്മാരുടെ വീട്ടില്‍ സ്‌ഥാപിക്കും. മറ്റു തുടര്‍ സഹായങ്ങള്‍ ജനമൈത്രി ബീറ്റ്‌ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും. പദ്ധതി പ്രകാരമുളള ആദ്യഘട്ട ഉപകരണങ്ങളുടെ വിതരണം ജില്ലയിലെ റസിഡന്റ്‌സ് അസോസിയഷന്‍ പ്രതിനിധികളുടെ പ്രതിമാസ യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി മെറിന്‍ ജോസഫ്‌ നിര്‍വഹിച്ചു.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച്‌ അസി. കമ്മിഷണര്‍ ഷിഹാബുദീന്‍ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും അഡീ. ഡെപ്യൂട്ടി കമ്മീഷണറുമായ മുഹമ്മദ്‌ ആരീഫ്‌ പദ്ധതിയെക്കുറിച്ച്‌ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കു ബോധവല്‍ക്കരണം നടത്തി.

Ads by Google
Advertisement
Sunday 14 Jul 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW