Thursday, August 22, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

പിഞ്ചുകുഞ്ഞ്‌ ഉള്‍പ്പെടെ 6 പേര്‍ക്കു പരുക്ക്‌

uploads/news/2019/07/321735/i2.jpg

തൊടുപുഴ: കാര്‍ നിയന്ത്രണംവിട്ടു മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച്‌ കൊച്ചു കുട്ടിയടക്കം ആറുപേര്‍ക്കു പരുക്ക്‌. അപകടത്തിനിടയാക്കിയ കാര്‍ യാത്രികര്‍ മദ്യലഹരിയിലായിരുന്നുവെന്ന്‌ നാട്ടുകാര്‍.
ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ കരിമണ്ണൂര്‍ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ കാര്‍ എതിരേവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന്‌ ബൈക്ക്‌ യാത്രികരായ പശ്‌ചിമ ബംഗാള്‍ സ്വദേശി അസിം ബോക്‌സ്‌ (28) ഭാര്യ ജയനബ(22) മകന്‍ ആരിഫുദീന്‍ സാരംഗ്‌(4) എന്നിവര്‍ റോഡില്‍ തെറിച്ചുവീണു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ ഇടിച്ച്‌ തെറിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങിയ കാര്‍ എതിരേവന്ന കാറിലിടിച്ച്‌ റോഡില്‍ വട്ടം മറിഞ്ഞു. തുടര്‍ന്ന്‌ ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റ്‌ റോഡില്‍ കിടന്നവരെയും മദ്യപസംഘത്തിന്റെ വാഹനത്തിലുണ്ടായിരുന്നവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂവരും മദ്യലഹരിയിലായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍പെട്ട കാറില്‍നിന്ന്‌ പോലീസ്‌ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. അപകടവിവരം അറിഞ്ഞ്‌ തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ്‌ സംഘവും പോലീസും സ്‌ഥലത്തെത്തി. അപകടത്തെത്തുടര്‍ന്ന്‌ മണിക്കൂറുകളോളം പട്ടയംകവല മുതല്‍ ഇരുവശത്തും ഗതാഗതം തടസപ്പെട്ടു. പോലീസ്‌ ഇടപെട്ട്‌ തടസം ഒഴിവാക്കി.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW