Wednesday, August 21, 2019 Last Updated 23 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

മുട്ടം വില്ലേജ്‌ ഓഫീസ്‌ പടിക്കല്‍ ബസ്‌ സ്‌റ്റോപ്പായി

മുട്ടം: ശങ്കരപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം വില്ലേജ്‌ ഓഫീസ്‌ പടിക്കല്‍ ബസ്‌ സ്‌േറ്റാപ്പ്‌ അനുവദിച്ച്‌ കലക്‌ടര്‍ ഉത്തരവിട്ടു. വില്ലേജ്‌ ഓഫീസ്‌ പടിക്കല്‍ ബസ്‌ സ്‌േറ്റാപ്പ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വില്ലേജ്‌ ഓഫീസ്‌ അധികൃതരും വിവിധ സംഘടനകളും ആര്‍.ടി.ഒ, ജോയിന്റ്‌ ആര്‍.ടി.ഒ. തുടങ്ങിയവര്‍ക്ക്‌ നിവേദനങ്ങള്‍ നല്‍കിയിരുന്നു.
പഞ്ചായത്തിന്റെ വിവിധ വാര്‍ഡ്‌ സഭാ യോഗങ്ങളിലും ജനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇവിടെ ബസ്‌ സേ്‌റ്റാപ്പ്‌ ആവശ്യമാണെന്ന്‌ ജോയിന്റ്‌ ആര്‍.ടി.ഒ ശുപാര്‍ശയും നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ചുള്ള ഫയല്‍ തീരുമാനം ആകാതെ ചുവപ്പ്‌ നാടയില്‍ കുരുങ്ങിക്കിടന്നു.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ ഗതാഗത ഉപദേശക സമിതിയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ വില്ലേജ്‌ ഓഫീസ്‌ പടിക്കല്‍ ബസ്‌ സേ്‌റ്റാപ്പ്‌ അനുവദിക്കാന്‍ കലക്‌ടര്‍ ആര്‍.ടി.ഒക്ക്‌ ഉത്തരവ്‌ നല്‍കുകയായിരുന്നു.ബസ്‌ സേ്‌റ്റാപ്പിനോട്‌ അനുബന്ധിച്ച്‌ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രവും ആവശ്യമാണെന്ന്‌ ഗതാഗത ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം നിര്‍മിക്കാന്‍ മുട്ടം പഞ്ചായത്തിനെയും ചുമതലപ്പെടുത്തി.
വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ്‌ ഓഫീസില്‍ എത്തുന്നവര്‍ക്ക്‌ വില്ലേജ്‌ പടിയില്‍ ബസുകള്‍ നിര്‍ത്താത്തത്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിരുന്നു. മുട്ടം ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ശങ്കരപ്പിള്ളിയിലാണ്‌ വില്ലേജ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. മുട്ടത്തു നിന്നും വില്ലേജ്‌ ഓഫീസിലേക്ക്‌ എത്തേണ്ടവര്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിയിരുന്നു. വില്ലേജ്‌ ഓഫീസിലെ ആവശ്യം കഴിഞ്ഞ്‌ മുട്ടം ഭാഗത്തേക്ക്‌ പോകേണ്ടവര്‍ ബസ്‌ നിര്‍ത്താത്തതിനാല്‍ മുട്ടം വരെ നടന്ന്‌ പോകേണ്ട അവസ്‌ഥയാണ്‌ നിലനിന്നിരുന്നത്‌.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW