Wednesday, August 21, 2019 Last Updated 32 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

തൊടുപുഴ- കാഞ്ഞിരപ്പള്ളി- മൂവാറ്റുപുഴ ചെയിന്‍ സര്‍വീസുകള്‍ നാളെമുതല്‍

തൊടുപുഴ: അധിക വരുമാനം ലക്ഷ്യമിട്ട്‌ തൊടുപുഴ ഡിപ്പോയില്‍ നിന്നുള്ള കാഞ്ഞിരപ്പള്ളി- മൂവാറ്റുപുഴ ചെയിന്‍ സര്‍വീസിന്‌ നാളെ തുടക്കമാകും. അനുമതി ലഭിച്ചിട്ടും സര്‍വീസുകള്‍ ആരംഭിക്കാന്‍ വൈകിയതോടെ ഡിപ്പോയില്‍ എത്തിച്ച ചില ബസുകള്‍ തിരികെ കൊണ്ടുപോയിരുന്നു. ഇത്‌ വിവാദമായതിനു പിന്നാലെ, ഡിപ്പോയില്‍ നിന്നുള്ള കാഞ്ഞിരപ്പള്ളി മൂവാറ്റുപുഴ ചെയിന്‍ സര്‍വീസ്‌ നാളെ മുതല്‍ ആരംഭിക്കണമെന്ന്‌ നിര്‍ദേശമായി. പ്രധാന പാതകളായ എം.സി. റോഡ്‌, കെ.കെ. റോഡ്‌ എന്നിവയെ ബന്ധിപ്പിച്ചാണ്‌ പുതിയ ചെയിന്‍ സര്‍വീസ്‌ ആരംഭിക്കുന്നത്‌.
സ്വകാര്യ ബസ്‌ ലോബി കൈയടക്കി വച്ചിരിക്കുന്ന റൂട്ടാണ്‌ ഇത്‌. അതിനാല്‍ തന്നെ സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ സ്വകാര്യ ബസ്‌ ലോബിയുടെ ഇടപെടല്‍ തടസമാകുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.
നാലു ബസുകളാണ്‌ നിലവില്‍ സര്‍വീസ്‌ ആരംഭിക്കുന്നതിനായി ഉള്ളതെന്ന്‌ ഡിപ്പോ അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ 10 ബസുകളും ക്രമീകരിച്ച്‌ ഉദ്‌ഘാടനത്തോടെ തിങ്കളാഴ്‌ച തന്നെ പുതിയ ചെയിന്‍ സര്‍വീസ്‌ ആരംഭിക്കാനാണ്‌ അധികൃതരുടെ ശ്രമം.
സര്‍വീസ്‌ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട യൂണിറ്റ്‌ അധികാരി ഏര്‍പ്പെടുത്തണമെന്നാണ്‌ കെ.എസ.്‌ആര്‍.ടി.സി എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ (ഓപ്പറേഷന്‍സ്‌ ) നിര്‍ദേശം നല്‍കിയത്‌. കെ.എസ്‌.ആര്‍.ടി.സിക്ക്‌ വരുമാന നേട്ടമുണ്ടാക്കുന്നതിനും പൊതുജനങ്ങള്‍ക്ക്‌ കൂടുതല്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായി സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കണമെന്നാണ്‌ ഉത്തരവ്‌.
പല റൂട്ടുകളും മികച്ച വരുമാന നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലാണ്‌ സ്‌ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌. ലാഭകരമാക്കാന്‍ വേണ്ടിയാണ്‌ ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകളും മറ്റും വെട്ടിക്കുറച്ച്‌ കൂടുതല്‍ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്‌. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനനേട്ടമുണ്ടാക്കാനാണ്‌ കെ.എസ്‌.ആര്‍.ടി.സി ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ സാധാരണക്കാരായ യാത്രക്കാര്‍ക്ക്‌ പ്രയോജ നകരമാകുന്ന റൂട്ടുകളില്‍ കൂടുതല്‍ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌. സര്‍വീസ്‌ ആരംഭിക്കുന്നതിനായി മറ്റു ഡിപ്പോകളില്‍ നിന്നെത്തിച്ചതുള്‍പ്പെടെ പത്തു ബസുകള്‍ ഡിപ്പോയില്‍ സജ്‌ജമാക്കിയിട്ടും ചെയിന്‍ സര്‍വീസ്‌ ആരംഭിക്കാന്‍ വൈകുന്നതിനെ സംബന്ധിച്ച്‌ ആക്ഷേപം ഉയര്‍ന്നിരുന്നു.

പുതിയ ചെയിന്‍
സര്‍വീസുകള്‍

കെ.എസ്‌.ആര്‍.ടി.സി സെന്‍ട്രല്‍ സോണില്‍ കട്ടപ്പന-ചങ്ങനാശേരി ഒന്‍പത്‌, കട്ടപ്പന-പൊന്‍കുന്നം ഒന്ന്‌, കട്ടപ്പന-എരുമേലി ഒന്ന്‌, ചങ്ങനാശേരി-കോട്ടയം അഞ്ച്‌, തൊടുപുഴ-കാഞ്ഞിരപ്പള്ളി-മൂവാറ്റുപുഴ 10 എന്നിങ്ങനെയാണ്‌ പുതിയ ചെയിന്‍ സര്‍വീസുകള്‍.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW