Wednesday, August 21, 2019 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

തകര്‍ന്ന റോഡുകള്‍; കരിമണ്ണൂരില്‍ വാഹനപകടം നിത്യസംഭവം

uploads/news/2019/07/321515/i4.jpg

കരിമണ്ണൂര്‍: പഞ്ചായത്ത്‌ പരിധിയിലെ പൊതുമരാമത്ത്‌ റോഡുകളുടെ ശോച്യാവസ്‌ഥയാല്‍ യാത്രാദുരിതം പേറി പ്രദേശവാസികള്‍. അധികൃതരുടെ അവഗണനകള്‍ക്കെതിരെ പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധമാണുള്ളത്‌.
കരിമണ്ണൂര്‍ പഞ്ചായത്തിലെ കരിമണ്ണൂര്‍ - തൊമ്മന്‍കുത്ത്‌ റോഡ്‌, വണ്ടമറ്റം- നെയ്യശേരി, കോട്ട പരിയാരം പള്ളിക്കാമുറി റോഡ്‌, ഏഴുമുട്ടം- ഞറുകുറ്റി റോഡ്‌, കരിമണ്ണൂര്‍ മഠം വണ്ടമറ്റം റോഡ്‌, മാണിക്കുന്നേല്‍ വണ്ടമറ്റം എന്നീ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്‌. റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്‌ പതിവായിരിക്കുകയാണ്‌.
കരിമണ്ണൂര്‍ - തൊമ്മന്‍കുത്ത്‌്്‌ പൊതുമരാമത്ത്‌ റോഡില്‍ നെയ്യശേരി മുസ്ലിം പള്ളിക്ക്‌ സമീപം റോഡിന്റെ അരിക്‌ ഇടിഞ്ഞ്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷമായി. ഇതുവഴി രണ്ടു വാഹനങ്ങള്‍ ഒരേ സമയം വന്നാല്‍ സൈഡ്‌ കൊടുക്കാന്‍ സ്‌ഥലമില്ലാത്ത സ്‌ഥിതിയാണ്‌. ഇതുവഴിയുള്ള യാത്ര ഓരോ ദിവസവും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്‌.
ഇക്കാര്യങ്ങള്‍ പൊതുമരാമത്ത്‌ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വണ്ടമറ്റം-നെയ്യശേരി റോഡില്‍ ആമ്പക്കുടി ശ്രീധര്‍മശാസ്‌താ ക്ഷേത്രത്തിനു സമീപം ഓടയില്ലാത്ത റോഡില്‍ ചെളിനിറഞ്ഞ്‌ കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത സ്‌ഥിതിയാണ്‌.
പൊതുമരാമത്ത്‌ റോഡായതിനാല്‍ പഞ്ചായത്തുകള്‍ക്കും ഫണ്ട്‌ വെയ്‌ക്കാനായി സാധിക്കുന്നില്ല. എന്നാല്‍ ഉതൊന്നും അറിയാത്ത നാട്ടുകാര്‍ പഞ്ചായത്തു മെമ്പര്‍മാരെയാണ്‌ കുറ്റപ്പെടുത്തുന്നത്‌. ഈ സാഹചര്യത്തിലാണ്‌ റോഡു നന്നാക്കാത്ത നടപടിക്കെതിരെ കരിമണ്ണൂര്‍ പഞ്ചായത്തിലെ മെമ്പര്‍മാരും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്‌.
പെട്ടെന്ന്‌ റോഡ്‌ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌ മെമ്പര്‍മാരായ നിസാമോള്‍ ഷാജി, സുകു കുമാര്‍, ജോസ്‌മി ജോസ്‌, ആനിയമ്മ, ബീന സോമന്‍ കുഞ്ഞ്‌, ബിന്ദു റോബര്‍ട്ട്‌ എന്നിവര്‍ പൊതുമരാമത്ത്‌ എ.ഇ.ക്ക്‌ നിവേദനം നല്‍കിയിരിക്കുകയാണ്‌.
മണ്‍സുണ്‍കാല മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റോഡ്‌ നന്നാക്കാമെന്നാണ്‌ പൊതുമരാമത്ത്‌് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌്്. എന്നാല്‍ അധികൃതര്‍ വാക്കു പാലിച്ചില്ലങ്കില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്‌ മെമ്പര്‍മാര്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW