Tuesday, August 20, 2019 Last Updated 15 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

മഴ കൈവിട്ടു; കാര്‍ഷിക മേഖല വറുതിയിലേക്ക്‌

uploads/news/2019/07/321512/i1.jpg

കട്ടപ്പന:മഴ കൈവിട്ടതോടെ ജില്ലയിലെ കാര്‍ഷിക മേഖല വറുതിയിലേക്ക്‌. ജൂണ്‍ ആദ്യ വാരം മുതല്‍ മഴ ശക്‌തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന്‌ കൃഷിയിടത്തില്‍ മുതല്‍ മുടക്കിയ കര്‍ഷകരാണ്‌ ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്‌. ജൂലൈ പകുതിയോടടുക്കുമ്പോഴും ജില്ലയില്‍ മതിയായ മഴ ലഭിച്ചിട്ടില്ല. ഏലം, കാപ്പി, കുരുമുളക്‌, ഗ്രാമ്പു, തേയില തുടങ്ങിയ വിളകളെല്ലാം മഴയെ ആശ്രയിച്ച്‌ കൃഷി ചെയ്യുന്നവയാണ്‌. മഴ കുറഞ്ഞതോടെ ഇത്തവണ ഉല്‍പാദനവും ഗണ്യമായി കുറയാനാണ്‌ സാധ്യത.
ജൂണില്‍ കാലവര്‍ഷം ശക്‌തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ കടം വാങ്ങിയും വായ്‌പയെടുത്തും കൃഷിയിറക്കാനുള്ള ശ്രമത്തിലായിരുന്നു കര്‍ഷകര്‍. ഏലം കര്‍ഷകരെയാണ്‌ മഴക്കുറവ്‌ കൂടുതല്‍ ദുരിതത്തിലാക്കിയത്‌. മഴയെത്തുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ വളമിട്ടും മരുന്നടിച്ചും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മഴ ചതിച്ചതോടെ കര്‍ഷകര്‍ വലിയ കടക്കെണിയിലേക്കാണ്‌ നീങ്ങുന്നത്‌.മഴയെത്താന്‍ ഓഗസ്‌റ്റ്‌ മാസം വരെ കാത്തിരിക്കണമെന്നാണ്‌ നിലവില്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.മാര്‍ച്ച്‌ മുതല്‍ മേയ്‌ അവസാനം വരെ നേരിട്ട കടുത്ത വേനലില്‍ ജില്ലയിലെ വിളകള്‍ ഒന്നടങ്കം കരിഞ്ഞുണങ്ങിയിരുന്നു.
വലിയ നഷ്‌ടമാണ്‌ ഈ കാലയളവില്‍ കര്‍ഷകര്‍ക്ക്‌ നേരിടേണ്ടി വന്നത്‌. എന്നാല്‍ ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക്‌ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍ സീസണ്‍ വലിയ പ്രതീക്ഷയോടെയാണ്‌ കര്‍ഷകര്‍ കാത്തിരുന്നത്‌. ഇതിനിടെയാണ്‌ മഴ തിരിച്ചടിയാകുന്നത്‌.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW