Tuesday, August 20, 2019 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

വഴിക്കണ്ണടച്ചു; തൊടുപുഴ-മൂലമറ്റം റൂട്ടില്‍ അപകടം പതിവ്‌

അറക്കുളം:തൊടുപുഴ-മൂലമറ്റം റൂട്ടില്‍ അപകടം പതിവായി. വ്യാഴാഴ്‌ച വൈകിട്ട്‌ അറക്കുളം സെന്റ്‌ ജോസഫ്‌സ്‌ കോളജിനു സമീപത്ത്‌ വച്ച്‌ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി എത്തിയ ഓട്ടോറിക്ഷയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക്‌ തട്ടിയാണ്‌ അപകടമുണ്ടായത്‌.
നാട്ടുകാര്‍ ഇടപെട്ടതോടെ രംഗം വഷളാകുമെന്നു മനസിലാക്കിയ വിദ്യാര്‍ഥികള്‍ ഓട്ടോറിക്ഷയുടെ നഷ്‌ടം നല്‍കി സ്‌ഥലം വിടുകയായിരുന്നു. കോളജുകള്‍ തുറന്നതോടെ മൂലമറ്റം-തൊടുപുഴ റൂട്ടില്‍ ബൈക്കുകള്‍ പായുകയാണ്‌. തൊടുപുഴ മുതല്‍ മൂലമറ്റം വരെയുള്ള സ്‌ഥലങ്ങളിലെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്‌ ഇതില്‍ ഏറെയും.
വിദ്യാര്‍ഥികളുടെ ഇരുചക്രവാഹനത്തിലെ അമിതവേഗത്തിനെതിലെ നാട്ടുകാര്‍ ജില്ല പൊലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിരുന്നു. നേര്‍ രേഖയിലുള്ള റോഡില്‍ പല വാഹനങ്ങളും ഇതിലെ അമിത വേഗതയിലാണ്‌ കടന്നു പോകുന്നത്‌. ദീര്‍ഘദൂരം റോഡു കാണാന്‍ കഴിയുന്നതിനാല്‍ അമിതവേഗം ഇവിടെ പതിവാണ്‌. പല വാഹന അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ 15 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ്‌ ഈ ഭാഗത്ത്‌ ഉണ്ടായത്‌.
അപകടങ്ങളുണ്ടാകുമ്പോള്‍ ഏതാനും ദിവസത്തേയ്‌ക്കു വാഹന പരിശോധന ശക്‌തമാക്കും. പരിശോധന നടത്തി പെറ്റി കേസുകള്‍ ചാര്‍ജ്‌ ചെയ്യുക മാത്രമാണ്‌ പതിവ്‌്. എന്നാല്‍ അപകടം കുറയ്‌ക്കുന്നതിനു വേണ്ടി വേഗത നിയന്ത്രിക്കുന്നതിനോ അപായ സൂചനകള്‍ വെയ്‌ക്കുന്നതിനോ അധികാരികള്‍ തയാറാകുന്നില്ല.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW