Friday, August 23, 2019 Last Updated 49 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

പാര്‍ക്കിങ്‌ അനുവദിക്കില്ലെന്ന്‌ വനംവകുപ്പ്‌;തേക്കടിയില്‍ ഇന്നലെയും ബോട്ടിങ്‌ മുടങ്ങി

കുമളി: ടാക്‌സി ജീപ്പുകളുടെ പാര്‍ക്കിങ്‌ പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ തേക്കടിയില്‍ ഇന്നലെയും ബോട്ട്‌ സവാരി മുടങ്ങി. വനംവകുപ്പിന്റെ ആനവച്ചാല്‍ പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ ടാക്‌സി ജീപ്പുകള്‍ക്ക്‌ പാര്‍ക്കിങ്‌ നിഷേധിച്ചതാണ്‌ പ്രതിസന്ധികള്‍ക്ക്‌ കാരണം. പ്രതിഷേധത്തിന്റെ ഭാഗമായി സഞ്ചാരികളുമായെത്തിയ വനംവകുപ്പിന്റെ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. ഇതോടെ ബോട്ട്‌ സവാരി മുടങ്ങുകയായിരുന്നു.
കുമളിയിലെ 17 ടാക്‌സി ജീപ്പുകള്‍ക്കാണ്‌ ഇവിടെ പാര്‍ക്കിങ്‌ നല്‍കിയിരുന്നത്‌. അനുമതി വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അവഗണിച്ചതാണ്‌ സംയുക്‌ത ഡ്രൈവേഴ്‌സ്‌ യൂണിയനെ സമരത്തിലേക്ക്‌ നയിച്ചത്‌. പി.ടി.ആര്‍. ഡെപ്യൂട്ടി ഡയറക്‌ടര്‍ സ്‌ഥലത്തില്ലാത്തതാണ്‌ നടപടി വൈകാന്‍ കാരണമായി ഉദ്യോഗസ്‌ഥര്‍ ചൂണ്ടി കാട്ടുന്നത്‌.
എന്നാല്‍ തേക്കടിയില്‍ ടൂറിസം ഇല്ലായ്‌മ ചെയ്യാന്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നതിനുദാഹരണമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്ന്‌ പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതു വരെ വനം വകുപ്പിന്റെ വാഹനങ്ങള്‍ വഴിയില്‍ തടയുമെന്ന നിലപാടിലാണ്‌ സമരസമിതി. പരിസ്‌ഥിതി മലിനീകരണം ചൂണ്ടികാട്ടിയാണ്‌ തേക്കടി ആമ പാര്‍ക്കില്‍ നിന്നും സഞ്ചാരികളുടെ വാഹനങ്ങള്‍ ആനവച്ചാല്‍ പാര്‍ക്കിങ്‌ ഗ്രൗണ്ടിലേക്ക്‌ മാറ്റിയത്‌.
തേക്കടിയില്‍ പരിസ്‌ഥിതിക്ക്‌ അനുയോജ്യമായി ബാറ്ററി വാഹനങ്ങള്‍ ഓടിക്കുമെന്ന വനംവകുപ്പിന്റെ തീരുമാനം നടപ്പിലാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. ഇതിനിടെ ഇന്നലെ ചെക്ക്‌ പോസ്‌റ്റ്‌ കടന്ന്‌ തേക്കടിയിലേക്ക്‌ സ്വകാര്യ വാഹനത്തില്‍ പോയ സഞ്ചാരികളെ വനംവകുപ്പും തിരിച്ചയച്ചു.
2015ല്‍ ടാക്‌സി പാര്‍ക്കിങ്‌ സംബന്ധിച്ച്‌ വനംവകുപ്പ്‌ പഞ്ചായത്തിന്‌ നല്‍കിയ ഉറപ്പ്‌ പാലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.എന്‍. സദാനന്ദന്‍, കെ.ജെ. ദേവസ്യാ, ബിജു ദാനിയേല്‍, സിറില്‍ യോഹന്നാന്‍, വി. തങ്കപ്‌, കെ.വി. സുരേഷ്‌, പി.ആര്‍. രാജീവ്‌, ജസ്‌റ്റില്‍, നസീര്‍ എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW