Tuesday, August 20, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ ടൗണില്‍ അഴിഞ്ഞാടി

മുട്ടം: ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഇടുക്കി സ്വദേശിയായ മദ്യപന്‍ ടൗണില്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാതെ പോലീസ്‌്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ്‌ സംഭവം. നിരവധി ആളുകള്‍ തടിച്ചു കൂടുകയും ടൗണില്‍ ഗതാഗതക്കുരുക്ക്‌ രൂപപ്പെടുകയും ചെയ്‌തു. എന്നിട്ടും പോലീസ്‌ മദ്യപനെ അറസ്‌റ്റ്‌ ചെയ്യുകയോ കസ്‌റ്റഡിയില്‍ എടുക്കുകയോ ചെയ്‌തില്ല. ജയിലില്‍ നിന്ന്‌ ഇറങ്ങി വരുന്ന വഴിയാണെന്നും തന്റെ പക്കല്‍ രേഖകള്‍ ഉണ്ടെന്നും പറഞ്ഞ്‌ റിലീസിങ്‌ ഉത്തരവും ഇയാള്‍ കാണിക്കുന്നുണ്ടായിരുന്നു.
ഇത്‌ കൂടി കണ്ടതോടെ അടുത്തു നിന്ന പോലീസുകാര്‍ ഇയാളുമായി അകലം പാലിച്ചു. പിന്നീട്‌ ഇയാളെ അനുനയിപ്പിക്കുവാനുള്ള ശ്രമമായി. സമീപത്തെ കടയില്‍ നിന്നും കുപ്പിവെള്ളവും വാങ്ങി ഇയാള്‍ക്ക്‌ പോലീസ്‌ നല്‍കി.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW