Thursday, August 22, 2019 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.54 AM

പെരിഞ്ചാംകുട്ടി ഭൂമി പ്രശ്‌നം ആദിവാസി ഭൂസംരക്ഷണ സമിതി വീണ്ടും കുടില്‍കെട്ടി സമരത്തിന്‌

തൊടുപുഴ: പെരിഞ്ചാംകുട്ടിയില്‍ ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ആദിവാസി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു.
159 ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍വീതം ഭൂമി കൊടുക്കണമെന്ന്‌ 2017 ല്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. ഇത്രയുംനാള്‍ കഴിഞ്ഞിട്ടും ഇവ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരത്തിനൊരുങ്ങുന്നതെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ ഭൂമിയാണെന്നും ആദിവാസികള്‍ക്ക്‌ നല്‍കുന്നതില്‍ തടസമില്ലെന്നുമായിരുന്നു മുമ്പ്‌ സര്‍ക്കാരിന്റെ നിലപാട്‌. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര വനംവകുപ്പിന്റെ അനുമതിക്കായി കത്തയച്ചിരിക്കുകയാണ്‌. കേരളത്തിലെ റവന്യൂ-വനം മന്ത്രിമാര്‍ അറിയാതെയാണ്‌ ഈ നീക്കം നടന്നതെന്ന്‌ അവര്‍ പറയുന്നു. എന്നാല്‍ ഇതുമൂലം ദുരിതത്തിലായത്‌ 159 കുടുംബങ്ങളാണ്‌. ഇതില്‍ ദുരൂഹതയുണ്ട്‌.
2002 ഫെബ്രുവരിയില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ പെരിഞ്ചാംകുട്ടി റവന്യു തരിശുഭൂമിയില്‍ കുടിയേറി വീടുകള്‍ വച്ചവരെ ഒഴിപ്പിച്ചിരുന്നു. ഇവരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. 2012 ഒക്‌ടോബര്‍ ഒന്നുമുതല്‍ ആദിവാസി ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി കലക്‌ടറേറ്റ്‌ പടിക്കല്‍ കുടില്‍കെട്ടി അനിശ്‌ചിതകാല ഭൂസമരം ആരംഭിച്ചു.
എല്‍.ഡി.എഫ്‌ അധികാരത്തിലെത്തിയാല്‍ ഭൂമി തരാമെന്ന്‌ സി.പി.എമ്മും സി.പി.ഐയും വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ ഭരണത്തിലേറി ഇത്രയും നാള്‍ പിന്നിട്ടിട്ടും
തങ്ങളെ അവഗണിക്കുകയാണ്‌. ഇതിനാലാണ്‌ സമരം ശക്‌തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. കണ്‍വീനര്‍ ബാബു അറയ്‌ക്കല്‍, സെക്രട്ടറി കെ.എം.എലിസബത്ത്‌, ജോയിന്റ്‌ സെക്രട്ടറി പി.ആര്‍. സതീശന്‍, കമ്മിറ്റി അംഗങ്ങളായ ജോണി തേരയില്‍, ലിസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 13 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW