Tuesday, August 20, 2019 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.16 AM

ഉപയോഗശൂന്യമായ സെപ്‌റ്റിക്‌ ടാങ്കില്‍ 2 വയസുകാരിയുടെ മൃതദേഹം; പോലീസ്‌ അനേ്വഷണം ആരംഭിച്ചു

uploads/news/2019/07/320845/2.jpg

മേപ്പാടി: എസ്‌റ്റേറ്റ്‌ പാടിയിലെ ഉപയോഗശൂന്യമായ സെപ്‌റ്റിക്‌ ടാങ്കില്‍ രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ്‌ അനേ്വഷണം ഊര്‍ജിതമാക്കി. ചൂരല്‍മല പുത്തുമല തേയില എസ്‌റ്റേറ്റിലെ ഇതര സംസ്‌ഥാന തൊഴിലാളിയായ ചന്ദ്രസിങ്ങ്‌ അമിത ഭായ്‌ ദമ്പതികളുടെ മകള്‍ റോഷിനി (2) യാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാവിലെ ജോലിക്ക്‌ പോയ മാതാപിതാക്കള്‍ വൈകുന്നേരം തിരികെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ പാടിയില്‍ നിന്ന്‌ 30 മീറ്ററോളം അകലെയുള്ള സെപ്‌റ്റിക്‌ ടാങ്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പുരികത്തിന്‌ സമീപം മുറിവുണ്ട്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ അയച്ചു. സെപ്‌റ്റിക്‌ ടാങ്കില്‍ വീണപ്പോള്‍ കല്ലില്‍ തട്ടി മുറിവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്‌ കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്‌ടര്‍ അഭിപ്രായപ്പെട്ടത്‌. പാടിയിലെ മറ്റു കുട്ടികളോടൊപ്പം ഉച്ചവരെ റോഷിണി കളിച്ചു നടന്നിരുന്നുവെന്ന്‌ പോലിസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. പോലീസ്‌ പാടിയിലെത്തി മറ്റ്‌ കുട്ടികളെയും ആളുകളെയും ചോദ്യം ചെയ്‌തു. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാലെ മരണ കാരണം വ്യക്‌തമാവുകയുള്ളുവെന്ന്‌ മേപ്പാടി എസ്‌.ഐ. പറഞ്ഞു. ഏക സഹോദരി: ലക്ഷ്‌മി ഭായി.

Ads by Google
Advertisement
Thursday 11 Jul 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW