Tuesday, August 20, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.16 AM

ഷട്ടില്‍ ബാറ്റിന്റെ പേരില്‍ തര്‍ക്കം: 15 പേര്‍ക്കു കേസ്‌

മാനന്തവാടി: ഷട്ടില്‍ ബാറ്റ്‌ തിരികെ ചോദിച്ചതിന്റെ പേരില്‍ ചാര്‍ട്ടഡ്‌ അക്കൗണ്ടന്റ്‌ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന്‌ മര്‍ദിച്ചതായി പരാതി. തോണിച്ചാല്‍ കുരിശിങ്കല്‍ വീട്ടില്‍ ആല്‍ഫ്രഡ്‌ ജോസാണ്‌ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ ഒന്നിന്‌ രാത്രി ഏഴിന്‌ മാനന്തവാടി ഗവ. കോളേജ്‌ സ്‌റ്റോപ്പിന്‌ സമീപത്തായിരുന്നു സംഭവം.
ഷട്ടില്‍ ബാറ്റ്‌ തിരികെ ചോദിച്ചതിന്റെ പ്രതികാരത്തില്‍ നല്ലൂര്‍നാട്‌ തോണിച്ചാല്‍ സ്വദേശികളായ ജില്‍ജു, ഡെല്‍സണ്‍, ജോര്‍ജ്‌, സുനീഷ്‌, അലക്‌സ്‌ എന്നിവരും കണ്ടാലറിയാവുന്ന മറ്റ്‌ പത്തു പേരും ചേര്‍ന്ന്‌ തന്നെ മര്‍ദിച്ചതായാണ്‌ ആല്‍ഫ്രഡ്‌ പോലീസില്‍ നല്‍കിയ പരാതി. സംഘം ചേര്‍ന്ന്‌ തടഞ്ഞു വയ്‌ക്കല്‍, അടിച്ചു പരിക്കേല്‌പിക്കല്‍, കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇവരുടെ പേരില്‍ മാനന്തവാടി പോലീസ്‌ കേസെടുത്തു.ഇവരുടെ പരാതി പ്രകാരം ജോസിനെതിരെയും കേസെടുത്തിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 11 Jul 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW