Tuesday, August 20, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.16 AM

വെള്ളമുണ്ട കൊലപാതക കേസ്‌ അനേ്വഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ അംഗീകാരം

മാനന്തവാടി: മികച്ച സേവനത്തിനുള്ള സംസ്‌ഥാന പോലീസ്‌ മേധാവിയുടെ 2018 വര്‍ത്തെ ബാഡ്‌ജ് ഓഫ്‌ ഹോണര്‍ അംഗീകാരത്തിന്‌ വയനാട്ടില്‍ നിന്നും ആറ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരെ തെരഞ്ഞെടുത്തു. ജില്ലയിലെ മികച്ച ക്രമസമാധാന പരിപാലനത്തിന്‌ ജില്ലാ പോലീസ്‌ മേധാവി ആര്‍ കറുപ്പസാമിക്കും വിവാദമായ വെള്ളമുണ്ട കൊലപാതക കേസ്‌ തെളിയിച്ചതിന്‌ അന്നത്തെ ഡിവൈഎസ്‌പി: കെഎം ദേവസ്യ, എസ്‌ഐ: എന്‍.ജെ മാത്യു, എഎസ്‌ഐ: ഇകെ അബൂബക്കര്‍, എസ്‌ സിപിഒ നൗഷാദ്‌ എന്നിവരും അംഗീകാരത്തിന്‌ അര്‍ഹരായി. മികച്ച പ്രവര്‍ത്തനത്തിന്‌ ഡിഎച്ച്‌ക്യു വിലെ സിപിഒ: സിഎസ്‌ സുഭാഷിനും ബാഡ്‌ജ് ഓഫ്‌ ഹോണര്‍ ലഭിച്ചു.
2018 ജൂലൈ ആറിന്‌ രാവിലെയാണ്‌ വെള്ളമുണ്ട പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്‌. പിന്നീട്‌
കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അനേ്വഷണമാണ്‌ പ്രതിയെ കുടുക്കിയത്‌. കേസിലെ അനേ്വഷണം പല ഘട്ടത്തിലും വഴിമുട്ടിയിരുന്നു. ജില്ലാ പോലീസ്‌ മേധാവി കറുപ്പസാമിയുടേയും, മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയുടേയും നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണ സംഘം വളരെ കൃത്യമായി നടത്തിയ അനേ്വഷണത്തിനൊടുവില്‍ പ്രതി വലയിലാകുകയായിരുന്നു.
ഈ കേസിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്ലുകയളില്‍ തെളിയാതെ കിടന്ന 27 മോഷണക്കേസുകളിലാണ്‌ തുമ്പുണ്ടായത്‌. തുമ്പുണ്ടായെന്ന്‌ മാത്രമല്ല, 16 പ്രതികളെ കയേ്ോടെ പിടികൂടാനും സാധിച്ചു.
ഡിവൈഎസ്‌പി കെഎം ദേവസ്യ നിലവില്‍ ആലത്തൂര്‍ ഡിവൈഎസ്‌പിയായി സേവനം ചെയ്യുകയാണ്‌. എസ്‌ഐ മാത്യു ഇപ്പോള്‍ ഇരിട്ടി എസ്‌ഐ ആണ്‌.
എഎസ്‌ഐ അബൂബക്കര്‍ പടിഞ്ഞാറത്തറ പോലീസ്‌ സ്‌റ്റേഷനിലും, എസ്‌ സിപിഓ നൗഷാദ്‌ മാനന്തവാടി സ്‌റ്റേഷനിലുമാണ്‌ നിലവില്‍ സേവനമനുഷ്‌ടിക്കുന്നത്‌. ഇവരുടെ കൂട്ടത്തില്‍ ജില്ല ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലെ സിപിഓ സുഭാഷിനും ബാഡ്‌ജ് ഓഫ്‌ ഹോണര്‍ ലഭിച്ചിട്ടുണ്ട്‌.
ഇന്റലിജന്റസ്‌ രംഗത്ത്‌ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ്‌ അദ്ദേഹത്തിന്‌ ബാഡ്‌ജ് ഓഫ്‌ ഹോണര്‍ ലഭിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Thursday 11 Jul 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW