Tuesday, August 20, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.16 AM

പ്രതികളെ വനംവകുപ്പു ഉദ്യോഗസ്‌ഥര്‍ സംരക്ഷിക്കുന്നതായി പരാതി

പുല്‍പ്പള്ളി: വണ്ടിക്കടവില്‍ സന്തോഷ്‌ എന്നയാളുടെ വീട്ടില്‍ നിന്നും കാട്ടുപോത്തിന്റെ ഇറച്ചി കണ്ടെ ടുത്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ വനം വകുപ്പ്‌ എടുത്തതെന്നും ഇതിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും പ്രദേശത്തെ കന്നാരം പുഴ, പച്ചിക്കരമുക്ക്‌ എന്നിവിടങ്ങളില്‍ മൃഗവേട്ട സ്‌ഥിരമായി നടക്കുന്നതായും കള്ളത്തോക്കുകള്‍ ഈ മേഖലയില്‍ ഉണ്ടെ ന്നും സി.പി.ഐ.ബ്രാഞ്ച്‌ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇത്തരം കേസുകളില്‍ കുറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത് നടപടി സ്വീകരിക്കാത്ത പക്ഷം ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കെ.കെ.രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ശശി പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 11 Jul 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW