Thursday, August 22, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

ടാറിങ്‌ നിലനിന്നത്‌ നാലു മാസം മാത്രം;ചെളിക്കുളമായി കൊട്ടാരമറ്റം ബസ്‌റ്റാന്‍ഡ്‌

uploads/news/2019/07/319803/k4.jpg

പാലാ: മഴക്കാലത്തിന്റെ ആരംഭത്തില്‍തന്നെ പാലാ കൊട്ടാരമറ്റം പ്രൈവറ്റ്‌ ബസ്‌സ്‌റ്റാന്‍ഡ്‌ ചെളിക്കുളമായി. സ്‌റ്റാന്‍ഡിലെമ്പാടും കുഴികള്‍ നിറഞ്ഞ്‌ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്‌.
നാല്‌ മാസം മുന്‍പ്‌ റീടാറിങ്‌ നടത്തിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിയുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താതെ അധികാരികള്‍ നാളുകളായി മുഖം തിരിച്ചതോടെയാണ്‌ ചെറുകുഴികള്‍ വലിയ ഗര്‍ത്തങ്ങളായി മാറിയത്‌. മഴയെത്തുടര്‍ന്ന്‌ വെള്ളം കെട്ടിക്കിടക്കുന്നതോടെ ചെറുകുഴികള്‍ കുളങ്ങളായി രൂപപ്പെട്ടിരിക്കുകയാണ്‌. ബസുകള്‍ കുഴികളില്‍ ഇറങ്ങിക്കയറുമ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നവരുടെ ദേഹത്തും വസ്‌ത്രങ്ങളിലും ചെളി തെറിക്കുന്നത്‌ നിത്യസംഭവമാണ്‌. സ്‌റ്റാന്‍ഡിനുള്ളിലൂടെ നടക്കുന്നവര്‍ ബസ്‌ വരുമ്പോള്‍ ഓടിമാറേണ്ട അവസ്‌ഥയാണ്‌.ബസുകളില്‍ നിന്ന്‌് ചെളി തെറിക്കുന്നതിനെചൊല്ലി വാക്കേറ്റങ്ങളും പതിവാണ്‌. സ്‌റ്റാന്‍ഡ്‌ പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന്‌ നാല്‌ മാസം മുന്‍പാണ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ അടച്ചിട്ട്‌ അറ്റകുറ്റപ്പണികള്‍ നടത്തിയത്‌. ടാറിങ്ങിലെ അപാകതയാണ്‌ ഇത്രവേഗം ടാറിങ്‌ തകരാന്‍ കാരണമെന്നും ആക്ഷേപമുണ്ട്‌. ദിവസേന നാനൂറോളം ബസുകള്‍ കയറിയിറങ്ങുന്ന സ്‌റ്റാന്‍ഡിനോടാണ്‌ ഈ അവഗണന. ആയിരക്കണക്കിനു യാത്രക്കാരാണ്‌ നിത്യവും സ്‌റ്റാന്‍ഡിലെത്തുന്നത്‌. ബസ്‌സ്‌റ്റാന്‍ഡ്‌ ഫീ ഇനത്തില്‍ സ്വകാര്യ ബസുകളില്‍ നിന്നായി വര്‍ഷം ലക്ഷങ്ങള്‍ ഈടാക്കുന്ന അധികാരികള്‍ക്ക്‌ സ്‌റ്റാന്‍ഡ്‌ യഥാസമയം നന്നാക്കാനുള്ള ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW