Tuesday, August 20, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

നാഗമ്പടത്ത്‌ എത്തുന്ന യാത്രക്കാര്‍ പറയും മഴ പെയ്യാത്തത്‌ എത്ര നന്നായി

uploads/news/2019/07/319802/k3.jpg

കോട്ടയം: ആയിരക്കണക്കിനു യാത്രക്കാര്‍ വന്നു പോകുന്ന നാഗമ്പടം സ്‌റ്റാന്‍ഡിലെ അവസ്‌ഥ കണ്ടാല്‍ മറുനാടുകളില്‍ നിന്നെത്തുന്നവര്‍ മൂക്കത്തു വിരല്‍ വയ്‌ക്കും.
അത്രയ്‌ക്കു ശോചനീയാവസ്‌ഥയിലാണു സ്‌റ്റാന്‍ഡും പരിസരവും. സ്‌റ്റാന്‍ഡിന്റെ ചില ഭാഗങ്ങളിലൂടെ നടക്കാന്‍ പോലും കഴിയില്ല, അത്രയ്‌ക്കുണ്ടു മാലിന്യവും ദുര്‍ഗന്ധവും. കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഒരു ഭാഗത്ത്‌, കെട്ടിക്കിടക്കുന്ന മലിനജലം മറ്റൊരു ഭാഗത്ത്‌, എന്നിങ്ങനെ പോകുന്നു സ്‌റ്റാന്‍ഡിന്റെ അസ്‌ഥ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നു പോകുന്ന സ്‌റ്റാന്‍ഡിന്റെ അവസ്‌ഥയാണിത്‌.
സ്‌റ്റാന്‍ഡിന്റെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന ഭാഗമാണു മാലിന്യകേന്ദ്രമായി മാറിയിരിക്കുന്നത്‌. ഇവിടെ ട്രാക്ക്‌ അതിരിടുന്ന മതിലിനോടു ചേര്‍ന്നു മാലിന്യം കൂടിക്കിടക്കുന്നു. ഈ മാലിന്യം കാക്കയും തെരുവുനായകളും കടിച്ചുവലിക്കുന്നതും പതിവു സംഭവം. ചെറിയൊരു മഴ പെയ്‌താല്‍ മലിനജലം സ്‌റ്റാന്‍ഡിലേക്കെത്തും. ഉടന്‍ പോകേണ്ടാത്ത ബസ്‌ പാര്‍ക്കു ചെയ്യുന്ന ഇവിടം തന്നെയാണു പലപ്പോഴും യാത്രക്കാരും ബസ്‌ ജീവനക്കാരും മൂത്ര ശങ്ക തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്‌. രാത്രിയില്‍ കംഫര്‍ട്ട്‌ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവസാനിക്കുന്നതോടെ മുഴുവന്‍ യാത്രികര്‍ക്കും മൂത്രശങ്ക തീര്‍ക്കാന്‍ ഈ സ്‌ഥലം മാത്രമേ ആശ്രയിക്കാന്‍ കഴിയൂ.
മേല്‍പ്പാലത്തില്‍ നിന്നു സ്‌റ്റാന്‍ഡിലേക്കിറങ്ങി വരുന്ന ഭാഗവും പലപ്പോഴും മാലിന്യകേന്ദ്രമാണ്‌. പഴയ ഹോമിയോ ആശുപത്രിയും പരിസരവും മാലിന്യം തള്ളാനും മലമൂത്ര വിസര്‍ജനത്തിനുമുള്ള സ്‌ഥയമായാണു പലരും വിനിയോഗിക്കുന്നത്‌. ഇതിനൊപ്പം ബസുകളില്‍ നിന്നുള്ള മാലിന്യവും ബസ്‌ കഴുകുന്ന മലിന ജലവുമെല്ലാം സ്‌റ്റാന്‍ഡില്‍ തന്നെ കിടക്കുന്നതു പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ശക്‌തമായ മഴ പെയ്‌താല്‍ ഈ മാലിന്യമെല്ലാം സ്‌റ്റാന്‍ഡില്‍ നിറഞ്ഞൊഴുകും.
കഴിഞ്ഞ വര്‍ഷമുണ്ടായ തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍ ഇത്തരത്തില്‍ മാലിന്യം പ്രദേശമാകെ നിറഞ്ഞൊഴുകിയിരുന്നു.
സ്‌റ്റാന്‍ഡിന്റെ ഉള്‍ഭാഗത്തെ സ്‌ഥിതിയും വ്യത്യസ്‌തമല്ലെന്നു യാത്രക്കാര്‍ പറയുന്നു. സന്ധ്യ മയങ്ങിയാല്‍ വ്യാപാര അവശിഷ്‌ടങ്ങളില്‍ തട്ടാതെ നടന്നു പോകുക അസാധ്യമാണ്‌.
പേപ്പര്‍, പ്ലാസ്‌റ്റിക്‌, ഭക്ഷണ അവശിഷ്‌ടങ്ങള്‍ തുടങ്ങിയവ നിരന്നു കിടക്കുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്‌. സ്‌റ്റാന്‍ഡിലെ കെട്ടിടത്തിനു എല്ലാ വര്‍ഷവും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്ന നഗരസഭ സ്‌റ്റാന്‍ഡ്‌ മാലിന്യരഹിതമാക്കുന്നതിനു നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണു ആക്ഷേപം.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW