Wednesday, August 21, 2019 Last Updated 19 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

നായ റോഡിനു കുറുകെ ചാടി; ബൈക്ക്‌ നിയന്ത്രണംവിട്ട്‌ ബസിലിടിച്ചു

പാമ്പാടി: കുറുകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാന്‍ ബൈക്കു വെട്ടിച്ച യാത്രക്കാരനെ ബസിടിച്ചു. അപകടത്തില്‍ പരുക്കേറ്റ എസ്‌എന്‍പുരം സ്വദേശി ആശിഷ്‌ പി.ജോബി(19)യെ ഗവ.താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9 മണിയോടെ എം.ജി.എം ഹൈസ്‌കൂള്‍ ജങ്‌ഷനു സമീപം സര്‍വീസ്‌ സ്‌റ്റേഷന്‍ പടി ഭാഗത്താണു സംഭവം. പെട്ടെന്നു നായ റോഡിനു കുറുകെ ചാടിയതോടെ ബൈക്കു വെട്ടിച്ചു നിയന്ത്രണം നഷ്‌ടപ്പെട്ടു എതിര്‍ദിശയില്‍ നിന്നു വന്ന ബസിനു മുന്നിലിടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ബസ്‌ വേഗത കുറച്ചു വന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW