Tuesday, August 20, 2019 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.57 AM

മൃഗസംരക്ഷണ വകുപ്പ്‌ പുനഃസംഘടിപ്പിക്കണം:െലെവ്‌ സ്‌റ്റോക്‌ ഇന്‍സ്‌പെക്‌ടേഴ്‌സ്‌ യൂണിയന്‍

പാലാ: മൃഗസംരക്ഷണവകുപ്പില്‍ സമഗ്രമായ പുനഃസംഘടന നടപ്പാക്കണമെന്ന്‌ കേരള ലൈവ്‌ സ്‌റ്റോക്‌ ഇന്‍സ്‌പെക്‌ടേഴ്‌സ്‌ യൂണിയന്‍ (എ.ഐ.റ്റി.യു.സി) ജില്ലാ സമ്മേളനം ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ കെ.പി. എല്‍സണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
പഞ്ചായത്ത്‌തലത്തിലുള്ള ഡിസ്‌പെന്‍സറികള്‍വഴി വകുപ്പിലെ മുഴുവന്‍ കാര്യങ്ങളും ചെയ്യേണ്ടിവരുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ക്ക്‌ ആവശ്യമായ സേവനങ്ങള്‍ യഥാസമയം എത്തിക്കുവാന്‍ കഴിയാതെവരുന്നു. ഇത്‌ കര്‍ഷകരുടെ ഇടയില്‍ പ്രതിഷേധത്തിനു കരണമാകുന്നു. ഇതിനു പരിഹാരമായി ജില്ലാതല ഓഫീസുകള്‍ക്ക്‌ പുറമെ താലൂക്ക്‌, ബ്ലോക്ക്‌ തലത്തില്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
രാജു ആര്‍ രക്‌തസാക്ഷി പ്രമേയവും അമീര്‍ അലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സര്‍വീസില്‍നിന്ന്‌ വിരമിച്ച കെ.ബി. ശോഭനയ്‌ക്ക്‌ എം.ആര്‍. രഘുദാസ്‌ ഉപഹാരം നല്‍കി.
റ്റി. അരവിന്ദാക്ഷന്‍പിള്ള സംഘടനാ റിപ്പോര്‍ട്ടും, എ.സി. രാജേഷ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ബാബു കെ ജോര്‍ജ്‌, കെഎല്‍ഐയു സംസ്‌ഥാന പ്രസിഡന്റ്‌ പി.യു. പ്രേമദാസന്‍, ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ.ജെ. അച്ചന്‍കുഞ്ഞ്‌, പ്രസിഡന്റ്‌ പ്രകാശ്‌ എന്‍. കങ്ങഴ, കെ.വി. സാജന്‍, ആര്‍ ജയലക്ഷ്‌മി, എം.കെ. പ്രകാശ്‌, എ.വി. അമ്പിളി കൃഷ്‌ണകുമാരി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.പി. എല്‍സണ്‍ (പ്രസിഡന്റ്‌), രജനി കെ.ആര്‍, രാജു ആര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), എ.സി. രാജേഷ്‌ (ജനറല്‍ സെക്രട്ടറി), വിന്‍സണ്‍ റ്റി.എന്‍, കൃഷ്‌ണകുമാരി (സെക്രട്ടറിമാര്‍), ഷിജു കെ. ജോര്‍ജ്‌ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Ads by Google
Advertisement
Saturday 06 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW