Tuesday, August 20, 2019 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.27 AM

നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

uploads/news/2019/07/319528/w1.jpg

പുല്‍പ്പള്ളി: നാലു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ടൗണിനോട്‌ മാറി വീട്ടിമൂല കോളനിക്ക്‌ സമീപത്തെ വനാതിര്‍ത്തിയിലാണ്‌ സംഭവം. പ്ലാസ്‌റ്റിക്‌ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്‌. കോളനിയിലെ ഒരു യുവതി പ്രസവിച്ച നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ്‌ സൂചന. കോളനിയിലെത്തിയ ആശാവര്‍ക്കറാണ്‌ ചാക്ക്‌ കെട്ട്‌ നായ്‌ക്കള്‍ കടിച്ചുകീറുന്നത്‌ കണ്ടത്‌. ഇവരാണ്‌ പോലീസിനെ വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ പുല്‍പ്പള്ളി പോലീസ്‌ സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Ads by Google
Advertisement
Friday 05 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW