Wednesday, August 21, 2019 Last Updated 30 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

പൊന്‍കുന്നം ഡിപ്പോയില്‍ എട്ടു സര്‍വീസ്‌ മുടങ്ങി

uploads/news/2019/07/319517/k4.jpg

പൊന്‍കുന്നം: കെ.എസ്‌.ആര്‍.ടി.സി. പൊന്‍കുന്നം ഡിപ്പോയില്‍ പി.എസ്‌.സി. റാങ്ക്‌ ലിസ്‌റ്റില്‍ നിന്നും ദിവസ വേതന അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്ന 35 ്രെഡെവര്‍മാര്‍ക്ക്‌ ജോലി തുടരുന്നതിനുള്ള ഉത്തരവ്‌ സോണല്‍ ഓഫീസില്‍ നിന്ന്‌ എത്താന്‍ വൈകിയത്‌ മൂലം സര്‍വീസുകള്‍ മുടങ്ങി. ഇന്നലെ ചെയിന്‍സര്‍വീസുകള്‍ ഉള്‍പ്പെടെ എട്ട്‌ സര്‍വീസുകളാണ്‌ മുടങ്ങിയത്‌.
തിരുവനന്തപുരം, കോഴിക്കോട്‌ സോണല്‍ ഓഫീസുകളില്‍ സമാന ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ ജോലിയില്‍ തുടരുന്നതിനുള്ള ഉത്തരവ്‌ നേരത്തെ തന്നെ ലഭിച്ചിരുന്നു. പൊന്‍കുന്നം ഡിപ്പോയില്‍ ഉത്തരവ്‌ എത്താഞ്ഞതിനെ തുടര്‍ന്നാണ്‌ താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ ജോലിയും കൂലിയും ഇല്ലാത്ത അവസ്‌ഥയുണ്ടായത്‌. ഇതേത്തുടര്‍ന്നു പൊന്‍കുന്നം - പുനലൂര്‍ ചെയിന്‍ രണ്ട്‌, പൊന്‍കുന്നം-പാലാ ചെയിന്‍ രണ്ട്‌, 5.20നു പുറപ്പെടുന്ന വൈറ്റില, 6.10 നുള്ള ലോഫ്‌ളോര്‍ വൈറ്റില, 7.30 ന്റെ മണിമല -കോട്ടയം, പൊന്‍കുന്നം -കട്ടപ്പന എന്നീ സര്‍വീസുകളാണ്‌. ചെയിന്‍ സര്‍വീസുകളും എറണാകുളം, കട്ടപ്പന സര്‍സീസുകളും മുടങ്ങിയത്‌ പതിവ്‌ യാത്രക്കാരെ ഏറെ വലച്ചു.
ഇന്നലെ വൈകിട്ട്‌ അഞ്ചോടെ ്രെഡെവര്‍മാര്‍ക്ക്‌ ദിവസ വേതന അടിസ്‌ഥാനത്തില്‍ ജോലി ചെയ്യാമെന്നുള്ള ഉത്തരവ്‌ എറണാകുളം സോണല്‍ ഓഫീസില്‍ നിന്നെത്തി. ഇതിനെ തുടര്‍ന്ന്‌ വെള്ളിയാഴ്‌ചയോടെ ഡിപ്പോയില്‍ നിന്നു സര്‍വീസ്‌ സാധാരണ നിലയില്‍ നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍. പൊന്‍കുന്നം ഡിപ്പോയില്‍ 27 പേരും എരുമേലി ഡിപ്പോയില്‍ എട്ടു പേരുമാണ്‌ ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്‌.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW