Friday, August 23, 2019 Last Updated 51 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

കൂടുമോ കോട്ടയത്തിന്റെ മോടി

uploads/news/2019/07/319514/k1.jpg

കോട്ടയം: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കാനിരിക്കേ പ്രതീക്ഷയില്‍ ഒട്ടും പിന്നിലില്ല കോട്ടയം. പതിവുപോലെ റബര്‍, റെയില്‍ മേഖലയിലെ വികസനത്തിനുള്‍പ്പെടെ എഴുപതാം വയസില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കു കൈത്താങ്ങാകുന്ന പുത്തന്‍ പദ്ധതികളാണു ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. പരിഗണനയാണോ, അവഗണനയാണോ ബജറ്റിലുണ്ടാകുകയെന്ന്‌ ആകാംക്ഷയോടെയ കാത്തിരിക്കുകയാണ്‌ ജനങ്ങള്‍.
റബര്‍ മേഖലയ്‌ക്കായി എന്തെങ്കിലും പുതിയ പദ്ധതികള്‍ അണിയറയില്‍ ആവിഷ്‌കരിച്ചിട്ടുണ്ടോയെന്നു കര്‍ഷകര്‍ ഉറ്റു നോക്കുന്നു. അഞ്ചു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു റബര്‍ നയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കര്‍ഷകര്‍ക്കു കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. തുടര്‍ന്നും വില താഴ്‌ന്നു തന്നെ നില്‍ക്കുകയാണ്‌. അടുത്തിടെ നേരിയ വില വര്‍ധനയുണ്ടായെങ്കിലും ഉത്‌പാദനമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കു ഗുണകരമായില്ല. ഈ സാഹചര്യത്തില്‍ റബര്‍ മേഖലയ്‌ക്കു കൈത്താങ്ങാകുന്ന പദ്ധതികള്‍ ഏതെങ്കിലുമുണ്ടാകണേ എന്ന പ്രാര്‍ഥനയിലാണു കര്‍ഷകര്‍. റബര്‍ ബോര്‍ഡിന്‌ ഏതാനും വര്‍ഷമായി പ്രവര്‍ത്തന വിഹിതം പോലും കുറച്ചു കൊണ്ടു വരുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്‌. ഇത്തവണയും തുക കുറയ്‌ക്കുമോ, അതോ കൂട്ടുമോ... ചോദ്യങ്ങള്‍ക്കെല്ലാം ഇന്ന്‌ ഉത്തരമാകും.
ഇനിയും പൂര്‍ത്തിയാകാത്ത റെയില്‍ പാത ഇരട്ടിപ്പിക്കലിനായി തുക നീക്കിവയ്‌ക്കുമോയെന്നും ഇന്നറിയാം. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കോട്ടയം വഴി പുതിയ ട്രെയിന്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ വിരളമാണ്‌. ശബരി പാത അനിശ്‌ചിതത്വത്തിലാകാന്‍ കാരണം സംസ്‌ഥാന സര്‍ക്കാരാണെന്നു റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയല്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞ സാഹര്യത്തില്‍ പാതയ്‌ക്കായി തുക നീക്കിവയ്‌ക്കാനുള്ള സാധ്യത ഈ മേഖലയിലുള്ളവര്‍ കാണുന്നില്ല.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ വെള്ളൂരിലെ എച്ച്‌.എന്‍.എല്ലിനെ കരകയറ്റാന്‍ എന്തെങ്കിലും പദ്ധതികളുണ്ടാകുമോയെന്നു ജീവനക്കാര്‍ ഉള്‍പ്പടെ ഉറ്റുനോക്കുന്നു. ഏറെ നാള്‍ അടഞ്ഞു കിടന്ന ഫാക്‌ടറിയുടെ പ്രവര്‍ത്തനം അടുത്തിടെ പുനരാരംഭിച്ചുവെങ്കിലും പ്രതിസന്ധിയ്‌ക്ക്‌ അയവൊന്നും വന്നിട്ടില്ല. പതിറ്റാണ്ടുകളായി ജില്ലയുടെ അഭിമാനമായിരുന്ന പദ്ധതിയാണു നാശത്തിന്റെ വക്കിലായിരിക്കുന്നത്‌.
കുറവിലങ്ങാട്ടെ സയന്‍സ്‌ സിറ്റി, വലവൂരിലെ ഐ.ഐ.ഐ.ടി, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്യുണിക്കേഷന്‍ എന്നിവയ്‌്ക്കായി തുക നീക്കിവയ്‌ക്കുമോയെന്നതും ജില്ലയിലെ ജനങ്ങള്‍ ആകാംക്ഷയോടെ നോക്കുന്ന കാര്യമാണ്‌. ഈ പദ്ധതികളെല്ലാം പൂര്‍ണ പ്രവര്‍ത്തനത്തിലേക്ക്‌ എത്തുന്നതേയുള്ളൂ.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW