Wednesday, August 21, 2019 Last Updated 45 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

പഞ്ചായത്തു കെട്ടിടത്തില്‍ ജീവന്‍ പണയപ്പെടുത്തി ജീവനക്കാരും നാട്ടുകാരും

കടുത്തുരുത്തി: ഇടിഞ്ഞുവീഴാറായ പഞ്ചായത്തു കെട്ടിടത്തില്‍ ജീവന്‍ പണയപ്പെടുത്തി ജീവനക്കാരും, ഇടപാടുകള്‍ക്കായി എത്തുന്ന നാട്ടുകാരും. എന്നാല്‍ പഞ്ചായത്തു വകസ്‌ഥലത്ത്‌ നിര്‍മ്മിച്ച മിനി സിവില്‍ സ്‌റ്റേഷനിലേക്ക്‌ പഞ്ചായത്ത്‌ ഓഫീസ്‌ മാറ്റുന്നതിന്‌ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മുറുകുന്നു.
കാല്‍നൂറ്റാണ്ടു പഴക്കമുള്ള കടുത്തുരുത്തി പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടം ഏതുസമയവും തകര്‍ന്നു വീഴാറായ നിലയിലാണ്‌. കെട്ടിടത്തിന്റെ ഭിത്തികള്‍ക്കും മേല്‍ക്കൂരയ്‌ക്കും വിള്ളലുകള്‍ വീണതോടെ മേല്‍ക്കൂരയുടെയും ഭിത്തിയുടെയും പല ഭാഗങ്ങളും ഇടിഞ്ഞു വീഴുന്നതായും ജീവനക്കാര്‍ പറയുന്നു. ഏതു സമയവും പൂര്‍ണമായും തകര്‍ന്നു വീഴാവുന്ന നിലയിലുള്ള കെട്ടിടത്തില്‍ ഭയപ്പാടോടെയാണ്‌ ജീവനക്കാര്‍ ജോലി ചെയ്യുന്നത്‌.
പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്‌ പഞ്ചായത്ത്‌ ലൈബ്രറിയും കുടുംബശ്രീ ഓഫീസും വി.ഇ.ഒ. ഓഫീസും പ്രവര്‍ത്തിക്കുന്നത്‌. പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്‌ഥയിലെന്ന്‌ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ട്‌ ഒരുവര്‍ഷം പിന്നിടുകയാണ്‌. പഞ്ചായത്തു വക സ്‌ഥലത്ത്‌ നിര്‍മ്മിച്ച മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തില്‍ പഞ്ചായത്തനായി ഒരുനില പൂര്‍ണമായും അനുവദിച്ചിട്ടുണ്ടെങ്കിലും ഉദ്‌ഘാടനം നടക്കാത്തതിനാല്‍ അവിടേക്ക്‌ പ്രവര്‍ത്തനം മാറ്റാനാകുന്നില്ല. സിവില്‍ സ്‌റ്റേഷന്റെ അധികാരം ആര്‍ക്കെന്ന തര്‍ക്കമാണ്‌ നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്‌ഘാടനം നീണ്ടുപോകാന്‍ കാരണമാകുന്നതെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW