Wednesday, August 21, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

പഞ്ചായത്ത്‌ പ്രസിഡന്റിനെതിരായ ആരോപണം: കോണ്‍ഗ്രസും ബി.ജെപിയും മാര്‍ച്ച്‌ നടത്തി

വൈക്കം: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട്‌ പ്രസിഡന്റിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തെക്കുറിച്ച്‌ അനേ്വഷിച്ച്‌ നടപടി സ്വീകരിക്കണമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌. വിധവയായ സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയ ഉദയനാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെക്കുക.
അംഗനവാടി ഹെല്‍പ്പര്‍ നിയമനത്തിലെ അഴിമതിയെക്കുറിച്ച്‌ അനേ്വഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഉദയനാപുരം മണ്‌ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തു പടിയ്‌ക്കല്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ്‌ വി.ബിന്‍സ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അക്കരപ്പാടം ശശി, ജയ്‌ ജോണ്‍ പേരയില്‍, പി.ഡിജോര്‍ജ്‌, ഷാജി വല്ലൂത്തറ, വൈക്കം ജയന്‍, എന്‍.സി സുകുമാരന്‍, കെ.കെ ചന്ദ്രന്‍, ടി.പി രാജലക്ഷ്‌മി, എം.കെ ഷിബു, ജിനോ മണിപ്പാടന്‍, കെ.എസ്‌ സജീവ്‌, മായാ ഷിബു, വി.എസ്‌ സന്തോഷ്‌, എന്നിവര്‍ പ്രസംഗിച്ചു.
അംഗന്‍വാടി ഹെല്‍പ്പര്‍ പോസ്‌റ്റിലേക്ക്‌ അപേക്ഷ സമര്‍പ്പിച്ച സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയ ഉദയനാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.ജി ബിജുകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുമേഷ്‌ കൊല്ലേരി, കെ.കെ കരുണാകരന്‍, എം.ആര്‍ ഷാജി, വി.ശിവദാസ്‌, പി.ഡി സരസന്‍, രാജു കൂട്ടുങ്കല്‍, പ്രകാശന്‍, രഞ്‌ജിത്ത്‌, പ്രദീപ്‌ അക്കരപ്പാടം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW