Friday, August 23, 2019 Last Updated 50 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പശുവിനെ ലേലം വിളിച്ചു; പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലേലംകൊണ്ടു

എലിക്കുളം: ഗ്രാമപഞ്ചായത്ത്‌, കൃഷിഭവന്‍, തളിര്‌ പച്ചക്കറി ഉല്‌പാദകസംഘം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലുള്ള നാട്ടുചന്തയ്‌ക്ക്‌ കുരുവിക്കൂട്‌ എന്‍.എസ്‌.എസ്‌. കരയോഗ മൈതാനിയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ മെമ്പറും നിയുക്‌ത പ്രസിഡന്റുമായ സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ കാസര്‍ഗോഡ്‌ കുള്ളന്‍ പശുവിനെ ലേലം വിളിച്ചുകൊണ്ടാണ്‌ നാട്ടുചന്ത ആരംഭിച്ചത്‌. 22500 രൂപയ്‌ക്ക്‌ എലിക്കുളം ഗ്രാമപഞ്ചായ ത്ത്‌ പ്രസിഡന്റ്‌ എം.പി. സുമഗലാദേവി പശുവിനെ കരസ്‌ഥമാക്കി. ഇതോടെ നാട്ടുചന്തയ്‌ക്ക്‌ തുടക്ക മായി. കര്‍ഷകരുടെ ഉല്‌പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കുവാനായി ആരംഭിച്ച നാട്ടുചന്തയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരത്തുനിന്നുള്ള എലിക്കുളം റൈസ്‌, ഉഴുന്ന്‌, പച്ചക്കറികള്‍, വാഴക്കുലകള്‍, നാടന്‍ കോഴികള്‍, പശു, തേന്‍,
വീടുകളില്‍ നിര്‍മ്മിച്ച വിവിധതരം പൊടികള്‍, വിവിധതരം ഇരുമ്പ്‌ കത്തികള്‍ വരെ നാട്ടുചന്തയിലുണ്ട്‌. കര്‍ഷക സുഹൃദ്‌സമ്മേളനം നിയുക്‌ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്‌ഘാടനം ചെയ്‌തു, എലിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി. സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ജാന്‍സി കെ. കോശി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ റോസ്‌മി ജോബി ആദ്യ വില്‌പന നിര്‍വ്വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്തുക്കുട്ടി ആനിത്തോട്ടം, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ സാജന്‍ തൊടുക, അനീഷ്‌ വാഴക്കാല, ഗ്രാമ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുശീലാ അബ്രഹാം, മാത്യൂസ്‌ പെരുമനങ്ങാട്‌ ലൗലി ടോമി, ജെയിംസ്‌ ജീരകത്തില്‍, ടോമി കപ്പലുമാക്കല്‍, സുജാതാദേവി, ലില്ലി ജോണി, കൃഷി ഓഫീസര്‍ നിസ്സ ലത്തീഫ്‌, കൃഷി അസിസ്‌റ്റന്റ്‌ എം.ജെ അലക്‌സ്‌ റോയ്‌, ഇളങ്ങുളം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എം.കെ.രാധാകൃഷ്‌ണന്‍, എലിക്കുളം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ പാറയ്‌ക്കല്‍, വി.എസ്‌. സെബാസ്‌റ്റ്യന്‍ വെച്ചൂര്‍, കെ.എന്‍. രാധാകൃഷ്‌ണപിള്ള കുന്നേല്‍, ജസ്‌റ്റിന്‍ മണ്ഡപം, ചന്ദ്രശേഖരന്‍ നായര്‍ കണ്ണമുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ.റെജിമോനെ ആദരിച്ചു.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW