Wednesday, August 21, 2019 Last Updated 42 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

ചികിത്സാ ആനുകൂല്യം കിട്ടിയില്ലെന്ന്‌ പരാതി

ചെറുവള്ളി: ആരോഗ്യ ഇന്‍ഷുറന്‍സ്‌ പുതുക്കിയിട്ടും ആശുപത്രിയില്‍ രേഖകളില്ലാത്തതിനാല്‍ ആനുകൂല്യം കിട്ടിയില്ലെന്ന്‌ പരാതി. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശസ്‌ത്രകിയക്ക്‌ വിധേയയായ ചെറുവള്ളി പുതുക്കുടിയില്‍ രാജലക്ഷ്‌മിയുടെ പേരാണ്‌ ഇന്‍ഷുറന്‍സ്‌ രേഖകളില്‍ ഇല്ലാതെ വന്നത്‌.
ഇവര്‍ പഞ്ചായത്തിലെത്തി വീണ്ടും ഇന്‍ഷുറന്‍സ്‌ പുതുക്കി. മകന്റെയും തന്റെയും പേരില്‍ കഴിഞ്ഞയാഴ്‌ച ഇന്‍ഷുറന്‍സ്‌ പുതുക്കിയെന്നാണിവര്‍ പറഞ്ഞത്‌. ഇന്‍ഷുറന്‍സ്‌ പുതുക്കല്‍ നടക്കുന്നതിനാല്‍ പുതുക്കിയ കാര്‍ഡ്‌ ഉടമകളുടെ വിവരങ്ങള്‍ ആശുപത്രികള്‍ക്ക്‌ കൈമാറാത്തതുമൂലമാണ്‌ പരാതികളുണ്ടാകുന്നതെന്ന്‌ ഇന്‍ഷുറന്‍സ്‌ അധികൃതര്‍ വ്യക്‌തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ക്ക്‌ നല്‍കുന്നതോടെ ഇന്‍ഷുറന്‍സ്‌ കാര്‍ഡിലുള്ള എല്ലാ അംഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW