Wednesday, August 21, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.25 AM

കാഞ്ഞിരപ്പള്ളിയിലെ ക്യാമറകള്‍ മിഴിതുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം

കാഞ്ഞിരപ്പള്ളി: ടൗണില്‍ സ്‌ഥാപിച്ചിരുന്ന എട്ടു സി. സി. ടി. വി. ക്യാമറകള്‍ തകരാര്‍ നീക്കി പുതുതായി സ്‌ഥാപിക്കുന്നതിന്‌ നിര്‍മ്മാണം ഏറ്റെടുത്തിരുന്ന കെല്‍ട്രോണ്‍ 2,83,477 രൂപയുടെ എസ്‌റ്റിമേറ്റ്‌ പഞ്ചായത്തിന്‌ നല്‍കിയിട്ടുണ്ടെന്ന്‌ കാഞ്ഞിരപ്പള്ളി പഞ്ചായത്തു സെക്രട്ടറി കെ. സെന്‍കുമാര്‍ ലീഗല്‍ സര്‍വീസ്‌ കോടതിയെ അറിയിച്ചു.
ഇതുസംബന്ധിച്ച്‌ പി. യു. സി. എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്‌. അബ്‌ദുല്‍ അസീസാണ്‌ ലീഗല്‍ സര്‍വീസ്‌ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌. എന്നാല്‍ ഈ പ്രവൃത്തി ചെയ്യുന്നതിന്‌ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന്‌ പഞ്ചായത്തില്‍ നടന്ന ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ കമ്മറ്റിയുടെ 2019 ഏപ്രില്‍ ഒന്നാം തീയതിയിലെ കമ്മറ്റി തീരുമാനം അനുസരിച്ച്‌ അടിയന്തിരമായി ഇതിന്‌ അംഗീകാരം നല്‍കാന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചിട്ടുള്ളതായി പഞ്ചായത്ത്‌ സെക്രട്ടറി കോടതിയെ അറിയിച്ചു.
ഈ പ്രവൃത്തിക്ക്‌ എസ്‌റ്റിമേറ്റ്‌ എടുത്തു നല്‍കിയതിനാല്‍ കെല്‍ട്രോണിനെ കേസില്‍നിന്നും കോടതി ഒഴിവാക്കി.
സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക്‌ സി. സി. ടി. വി. ക്യാമറകള്‍ സ്‌ഥാപിക്കുമെന്ന്‌ സെക്രട്ടറി കെ. സെന്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സിറ്റിങില്‍ പി. യു. സി. എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്‌ അബ്‌ദുല്‍ അസിസ്‌, കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ സൂപ്രണ്ട്‌ കെ. സജികുമാര്‍ എന്നിവര്‍ ഹാജരായി.
കേസ്‌ ആഗസ്‌റ്റ്‌ 21 ന്‌ അവധിക്കു വച്ചു. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ചിരുന്ന 16 ഓളം ക്യാമറകള്‍ തകരാറിലായിരുന്നു. സാമൂഹ്യവിരുദ്ധ ശല്യം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ ക്യാമറകള്‍ പോലീസിന്‌ സഹായമായിരുന്നു. ടൗണില്‍ മാലിന്യം നിക്ഷേപം നടത്തുന്നവരെ കണ്ടെത്താന്‍
ക്യാമറകളുടെ സഹായത്തോടെ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ സാധിക്കും. നൂതന സംവിധാനമുള്ള ക്യാമറകള്‍ സ്‌ഥാപിക്കാനാണ്‌ എസ്‌റ്റിമേറ്റ്‌ നല്‍കിയിരിക്കുന്നത്‌.

Ads by Google
Advertisement
Friday 05 Jul 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW