Wednesday, August 21, 2019 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

'ചികിത്സ'കാത്ത്‌ ജനറലാശുപത്രി ജങ്‌ഷനിലെ ബസ്‌ കാത്തിരുപ്പുകേന്ദ്രം

uploads/news/2019/07/319274/k4.jpg

പാലാ: ജനറല്‍ ആശുപത്രിക്ക്‌ സമീപമുള്ള ബസ്‌ കാത്തിരിപ്പുകേന്ദ്രം ശോച്യാവസ്‌ഥയില്‍. ആശുപത്രിവളപ്പിലെ കല്‍ക്കെട്ടിനു സമീപമുള്ള വെയിറ്റിങ്‌ഷെഡിന്റെ നിലനില്‌പിനുതന്നെ ഭീഷണിയാണ്‌ കല്‍ക്കെട്ടിനുള്ളില്‍ വളരുന്ന രണ്ട്‌ കൂറ്റന്‍ മരങ്ങള്‍. ഈ കാത്തിരിപ്പുകേന്ദ്രത്തിനുതന്നെ ഭീഷണിയാവുന്നത്‌ ഇത്‌ കല്‍ക്കെട്ട്‌ തകര്‍ന്ന്‌ ഷെഡിനു മുകളിലേക്ക്‌ പതിക്കുവാന്‍ സാധ്യതയുണ്ട്‌. കുട്ടികളും സ്‌ത്രീകളും പ്രായമായവരുമടക്കം നിരവധി പേരാണ്‌ ഇവിടെ ദിനംപ്രതിയെത്തുന്നത്‌. ഇവരിലേറെയും ആശുപത്രിയിലെത്തുന്ന രോഗികളുമാണ്‌. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത്‌ ആശുപത്രി പരിസരത്തെ മലിനജലം ഒഴുകുന്നത്‌ കല്‍ക്കെട്ടിനിടയിലൂടെ കാത്തിരിപ്പുകേന്ദ്രത്തിനു പുറകുവശത്തെ ചാലിലൂടെയാണ്‌.
മഴ പെയ്‌താല്‍ റോഡിലൂടെ ഒഴുകുന്ന നഗരത്തിലെ മാലിന്യമടങ്ങിയ ജലംകാത്തിരിപ്പുകേന്ദ്രത്തിന്‌ അകത്തുകൂടിയാണ്‌ ഒഴുകുന്നത്‌. ബസ്‌കാത്തിരിപ്പുകാരേയും കുട്ടികളേയും രോഗികളാക്കുവാന്‍ ഇതുതന്നെ ധാരളമാണ്‌. കാത്തിരിപ്പുകേന്ദ്രം എന്നു പറയുമെങ്കിലും ഇരിക്കുവാന്‍ ഇവിടെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്‌. ഇരുമ്പു പൈപ്പ്‌ ഉപയോഗിച്ച്‌ ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ മിക്കവാറും ദ്രവിച്ചിരിക്കുകയാണ്‌. കാത്തിരിപ്പു കേന്ദ്രത്തിന്‌ പിന്‍ഭാഗത്ത്‌ മതില്‍കെട്ടിനോട്‌ ചേര്‍ന്ന്‌ ടിന്‍ഷീറ്റ്‌വച്ച്‌ മറച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അപകടകരമാംവിധം നശിച്ചിരിക്കുകയാണ്‌.
പൊന്‍കുന്നം, തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട എറണാകുളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക്‌ പാലാ വലിയ പാലത്തിന്‌ സമീപമുള്ള ബസ്‌ കാത്തിരിപ്പുകേന്ദ്രമാണിത്‌. എന്തായാലും ആശുപത്രിവളപ്പിനോട്‌ ചേര്‍ന്ന്‌ സ്‌ഥിതിചെയ്യുന്ന വെയിറ്റിങ്‌ഷെഡിനാണ്‌ ആദ്യം ചികിത്സ വേണ്ടതെന്നാണ്‌ ബസ്‌ യാത്രക്കാര്‍ പറയുന്നത്‌. അത്രയ്‌ക്ക്‌ ശോച്യാവസ്‌ഥയാണ്‌ ബസ്‌ കാത്തിരുപ്പുകേന്ദ്രത്തിന്റെ ഉള്‍വശത്ത്‌്.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW