Friday, August 23, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

കൈവരികളില്ല; അപകട ഭീതിയില്‍ പഴയിടം കോസ്‌വേ

uploads/news/2019/07/319273/k3.jpg

കാഞ്ഞിരപ്പള്ളി: കൈവരികള്‍ ഇല്ലാത്ത പഴയിടം കോസ്‌വേ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയായി മാറുന്നു. വെള്ളപൊക്കത്തില്‍ തകര്‍ന്ന കോസ്‌വേയുടെ കൈവരികള്‍ പൂര്‍ണമായും ഇല്ലാതായിട്ടും അധികൃതര്‍ പുതിയത്‌ സ്‌ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കോസ്‌വേയോടു ചേര്‍ന്നുള്ള അപ്രോച്ച്‌ റോഡ്‌ തകര്‍ന്ന്‌ കുഴി രൂപപ്പെട്ടിരിക്കുകയാണ്‌. ഇതുവഴി എത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടാതെ വെട്ടിച്ചാല്‍ ആറ്റിലേയ്‌ക്ക്‌ പോകാനുള്ള സാധ്യതയേറെയാണ്‌.
രാത്രിയില്‍ കാല്‍നടയാത്രക്കാര്‍ മണിമലയാറ്റിലെ കുത്തൊഴുക്കില്‍ പതിക്കാവുന്ന അവസ്‌ഥയാണുള്ളത്‌. ഇരുവശത്തു നിന്നും വാഹനങ്ങള്‍ വന്നാല്‍ സൈഡിലേക്ക്‌ കാല്‍നട യാത്രികര്‍ക്ക്‌ മാറാന്‍ കഴിയില്ല.
മാറിയാല്‍ ജീവന്‍ നഷ്‌ടമായേക്കാം. പുനലൂര്‍ -മൂവാറ്റുപുഴ ഹൈവേയില്‍ പഴയിടത്തു നിന്നും മുക്കട വഴി റാന്നിയിലും എരുമേലിയിലുമെത്താനുള്ള എളുപ്പ വഴിയാണിത്‌.
മണിമല, എരുമേലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ കോസ്‌വേ. ശബരിമല തീര്‍ഥാടകരുടെ ഉള്‍പ്പെടെ നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി കടന്നു പോകുന്നത്‌. വര്‍ഷങ്ങള്‍ പഴക്കമുള്ള കോസ്‌വേയുടെ അറ്റകുറ്റ പണികള്‍ നടത്താത്തതു മൂലം അപകടാവസ്‌ഥയിലാണ്‌.
മണിമലയാറ്റില്‍ നിന്നും ഉയരും കുറഞ്ഞ പാലമായതിനാല്‍ മാലിന്യങ്ങള്‍ വന്‍തോതില്‍ വന്നടിയുന്നത്‌ ദുരിതമാണ്‌. വെള്ളപൊക്കത്തില്‍ ഒഴുകിയെത്തുന്ന തടികള്‍ തൂണുകളില്‍ തട്ടി കോസ്‌വേയ്‌ക്ക്‌ ബലക്ഷയം സംഭവിച്ചിട്ടുണ്ട്‌.
കോസ്‌വേയ്‌ക്ക്‌ സമീപം വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടം ക്ഷണിച്ചു വരുത്തും. കോസ്‌വേയ്‌ക്ക്‌ താഴ്‌ഭാഗത്തായി ചെക്ക്‌ഡാം നിര്‍മ്മിച്ചതിനാല്‍ വെള്ളത്തിന്റെ സമര്‍ദ്ദവും കോസ്‌വേയുടെ ബലക്ഷയത്തിന്‌ കാരണമാകുന്നു. മഴക്കാലത്ത്‌ മണിമലയാറ്റില്‍ വെള്ളം പൊങ്ങിയാല്‍ കോസ്‌വേ വെള്ളത്തിനടിയിലാകും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം സ്‌തംഭിക്കും. വര്‍ഷങ്ങള്‍ പഴക്കമുള്ള കോസ്‌വേ പൊളിച്ച്‌ പുതിയത്‌ നിര്‍മ്മിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW