Monday, August 26, 2019 Last Updated 19 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

പാലാ-പൊന്‍കുന്നം റോഡ്‌ വാഹനാപകടങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ ട്രാഫിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ രംഗത്ത്‌

uploads/news/2019/07/319272/k2.jpg

പൊന്‍കുന്നം: ജില്ലയില്‍ ഏറെ വാഹനാപകടങ്ങള്‍ നടക്കുന്ന പുനലൂര്‍മൂവാറ്റുപുഴ സംസ്‌ഥാന പാതയുടെ ഭാഗമായ പാലാപൊന്‍കുന്നം റോഡിലെ മരണപ്പാച്ചിലിന്‌ തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം പരിശോധന തുടങ്ങി. ട്രാഫിക്‌ നിയമലംഘനം തടയാനും റോഡപകടങ്ങള്‍ കുറച്ച്‌ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായാണ്‌ എന്‍ഫോഴ്‌സ്‌ മെന്റ്‌ 14 ജില്ലകളിലും 24 മണിക്കൂറും പരിശോധന ആരംഭിച്ചത്‌.
കോട്ടയം ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസറായി വി.എം.ചാക്കോ ചുമതലയേറ്റു. സംസ്‌ഥാനത്ത്‌ 34 സ്‌ക്വാഡാണുണ്ടായിരുന്നത്‌. 51 എണ്ണംകൂടി കൂട്ടി 85 സ്‌ക്വാഡുകളാണ്‌ ഇനി മുതല്‍. ആര്‍.ടി.ഒ.യെക്കൂടാതെ ഏഴ്‌ എം.വി.ഐ.മാരും 18 എ.എം.വി.ഐ.മാരും അടങ്ങുന്ന ആറ്‌ സ്‌ക്വാഡുകള്‍ ജില്ലയിലെ റോഡുകളില്‍ പരിശോധന നടത്തും. എന്നാല്‍ രണ്ടുവണ്ടികള്‍ മാത്രമാണിപ്പോഴുള്ളതെന്നത്‌ പരിമിതിയാണ്‌.
പരിശോധനക്കുള്ള ഉപകരണങ്ങളും കുറവാണ്‌. ബാക്കി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാനാണ്‌ തീരുമാനം. ആര്‍.ടി.ഒ.യെക്കൂടാതെ ഒരു എം.വി.ഐ., നാല്‌ എ.എം.വി.ഐ. എന്നിങ്ങനെയാണ്‌ ഒരു ടീമിലുള്ളത്‌.ഇളങ്ങുളം ശാസ്‌താദേവസ്വം സ്‌ക്കൂളില്‍ അക്ഷരജാ്യേതി പ്രകാശിച്ചു.
പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം രണ്ടാംമൈലില്‍ ഇന്നലെ നടത്തിയ വാഹനപരിശോധനയില്‍ 52 കേസുകള്‍ ചാര്‍ജു ചെയ്‌തു. 34,000 രൂപ പിഴയീടാക്കി. സൈലന്‍സര്‍ മാറ്റിയ പന്ത്രണ്ട്‌ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മൂന്ന്‌ ടാക്‌സി വാഹനങ്ങള്‍ ്രെപെവറ്റ്‌ ബോര്‍ഡ്‌ വെച്ച്‌ ഓടിയതായും കണ്ടെത്തി. ലൈസന്‍സില്ലാത്തതും ഇന്‍ഷുറന്‍സ്‌ ഇല്ലാത്തതുമായ കേസുകളും പിടികൂടി. അധിക ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.
രൂപമാറ്റം വരുത്തിയ വാഹനങ്ങളും കുടുങ്ങി. ഇന്നലെ നടത്തിയ പരിശോധനയ്‌ക്ക്‌ എം.വി.ഐ. എ.സാബു, എ.എം.വി.ഐ.മാരായ കെ.പ്രതാപ്‌, നിബുജോണ്‍, ഡി.ശരത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ ഇടറോഡുകളിലേക്കും അടുത്തദിവസങ്ങളില്‍ വാഹനപരിശോധന വ്യാപിപ്പിക്കുമെന്ന്‌ ആര്‍.ടി.ഒ. വി.എം.ചാക്കോ പറഞ്ഞു.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW