Wednesday, August 21, 2019 Last Updated 22 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

കാക്കിക്ക്‌ മുന്നില്‍ മനുഷ്യജീവന്‌ പുല്ലുവില

uploads/news/2019/07/319271/k1.jpg

കുറവിലങ്ങാട്‌: നിയമപാലകരുടെ നിയമലംഘനം ഒരു ജീവന്‍ കൂടി നഷ്‌ടമായി. മോട്ടോര്‍ വാഹന വകുപ്പിന്‌ പിന്നാലെ പോലീസും കുറ്റകരമായ അനാസ്‌ഥയ്‌ക്ക്‌ വിധേയരായിരിക്കുകയാണ്‌. അപകടത്തില്‍പ്പെട്ട്‌ രക്‌തം വാര്‍ന്ന്‌ റോഡില്‍ കിടന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറായില്ല.
കഴിഞ്ഞ ദിവസം എം.സി. റോഡില്‍ വെമ്പളളി തെക്കേ കവലയ്‌ക്ക്‌ സമീപം അപകടത്തില്‍പെട്ട്‌ റോഡില്‍ കിടന്ന പിതാവിനെയും മകനേയും ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ കരഞ്ഞ്‌ അപേക്ഷിച്ചിട്ടും പോലീസ്‌ തയാറായില്ല. പതിനഞ്ച്‌ മിനിറ്റോളം രക്‌തം വാര്‍ന്ന്‌ റോഡില്‍ കിടന്നവരെ നാട്ടുകാരുടെ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി പോലീസ്‌ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്‌.
ഇതുമൂലം യുവാവിന്റെ ജീവന്‍ നഷ്‌ടമായി. രണ്ടാഴ്‌ച മുമ്പ്‌ സമാന സംഭവം വെമ്പളളിക്ക്‌ സമീപം നടന്നു. എം.സി റോഡില്‍ പട്ടിത്താനം പളളിയ്‌ക്ക്‌ മുന്‍ഭാഗത്ത്‌ വച്ച്‌ ബൈക്ക്‌ യാത്രികനെ ലോറി ഇടിച്ചുതെറിപ്പിച്ചു. രക്‌തം വാര്‍ന്ന്‌ റോഡില്‍ കിടന്ന ബൈക്ക്‌ യാത്രികനെ സമീപത്ത്‌ വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ തിരിഞ്ഞുനോക്കിയില്ല. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വന്നതോടെ നാട്ടുകാര്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ സഹായം തേടിയെങ്കിലും ഉദ്യോഗസഥര്‍ തയാറാകാതെ വന്നതോടെ കുറവിലങ്ങാട്‌ പോലീസെത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
മോട്ടോര്‍ വാഹന വകുപ്പിന്റെ അനാസ്‌ഥയുടെ ചൂട്‌ മാറും മുമ്പാണ്‌ പോലീസ്‌ നടപടിയും വിവാദത്തിലാകുന്നത്‌. കഴിഞ്ഞ ദിവസം സ്‌കൂട്ടറിന്‌ പിന്നില്‍ മിനിലോറി ഇടിച്ച്‌ കുറവിലങ്ങാട്‌ കുര്യം മണപ്പുറത്ത്‌ ജോകുട്ടി ഫിലിപ്പ്‌ (64) മകന്‍ റോണി ജോ (30)യും അപകടത്തില്‍പെടുന്നത്‌.
റോഡിലേക്ക്‌ തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ വാഹനത്തിനായി നെട്ടോട്ടമോടുന്നതിനിടയിലാണ്‌ പോലീസ്‌ ജീപ്പെത്തുന്നത്‌. അപകട വിവരം പോലീസ്‌ വാഹനത്തില്‍ ഉണ്ടായിരുന്ന എസ്‌.ഐ അടക്കമുളളവരെ ധരിപ്പിക്കുകയും ആശുപത്രിയിലെത്തിക്കാന്‍ സഹായം ചെയ്യണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഞങ്ങള്‍ ജില്ലയ്‌ക്ക്‌ വെളിയിലുളളവരാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയുകയില്ലെന്നുമായിരുന്നു പോലീസിന്റെ മറുപടി. ഇതിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നെത്തിയ യാത്രക്കാരിയായ യുവതി കാര്‍ നിര്‍ത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായി. ബാഗ്‌ ഉള്‍പ്പെടെയുളള സാധനങ്ങള്‍ റോഡില്‍ ഇറക്കിവെച്ചുവെങ്കിലും പരുക്കേറ്റ റോണിയെ കാറില്‍ കയറ്റാന്‍ സാധിക്കാതെ വന്നതോടെ പോലീസ്‌ ജീപ്പില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകണമെന്ന്‌ നാട്ടുകാര്‍ കേണപേക്ഷിച്ചു.
ജീപ്പിന്റെ വാതില്‍ തുറക്കാന്‍ പോലും തയാറാകാതെയിരുന്ന പോലീസിന്റെ നടപടി നാട്ടുകാരെ രോക്ഷാകുലരാക്കിയതോടെയാണ്‌ പരുക്കേറ്റ റോണിയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ പോലീസ്‌ തയാറായത്‌.
പതിനഞ്ച്‌ മിനിറ്റോളം വൈകിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ റോണിയുടെ ജീവന്‍ രക്ഷപെടുമായിരുന്നു. റോണിയുടെ പിതാവ്‌ തെളളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. പോലീസിന്റെ അനാസ്‌ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW