Thursday, August 22, 2019 Last Updated 24 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

പൊന്‍കുന്നം ഡിപ്പോയില്‍ സ്‌പെയര്‍ പാര്‍ട്‌സില്ല

പൊന്‍കുന്നം: സ്‌പെയര്‍ പാര്‍ട്‌സ്‌ ക്ഷാമം മൂലം തകരാര്‍ പരിഹരിക്കാനാകാതെ 17 ബസുകള്‍ പൊന്‍കുന്നം ഡിപ്പോയില്‍ കട്ടപ്പുറത്തേറി.
മറ്റ്‌ ഡിപ്പോകളില്‍ നിന്നുള്ള 11 ബസും പൊന്‍കുന്നം ഡിപ്പോയിലെ ആറുബസുമാണ്‌ നന്നാക്കാനാകാത്തത്‌. ചങ്ങനാശേരിമൂന്ന്‌, കുമളി രണ്ട്‌, എരുമേലിമൂന്ന്‌, പാലാരണ്ട്‌, ഈരാറ്റുപേട്ടഒന്ന്‌ കെ.കെ.റോഡില്‍ പൊന്‍കുന്നം മുതല്‍ കുട്ടിക്കാനം വരെയുള്ള ദൂരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ബ്രേക്ക്‌ഡൗണ്‍ പരിഹരിക്കുന്ന ചുമതല പൊന്‍കുന്നം ഡിപ്പോക്കായതിനാലാണ്‌ മറ്റുള്ള സ്‌ഥലങ്ങളിലെ ബസ്സുകള്‍ കൂടി പൊന്‍കുന്നം ഡിപ്പോയിലെത്തിക്കുന്നത്‌.
്രെഡെവര്‍മാരുടെ കുറവുമൂലം പൊന്‍കുന്നം ഡിപ്പോയില്‍ മൂന്ന്‌ സര്‍വീസുകള്‍ ഇന്നലെ മുടങ്ങി. പുലര്‍ച്ചെ 5.10ന്‌ പുറപ്പെടുന്ന വൈറ്റില ബസ്‌, 6.10നുള്ള വൈറ്റില ലോഫ്‌ളോര്‍ ബസ്‌, ഏഴുമണിക്കുള്ള മണ്ണാറശാല സര്‍വീസ്‌ എന്നിവയാണ്‌ മുടങ്ങിയത്‌. ഡിപ്പോയിലെ ഒന്‍പത്‌ എംപാനല്‍ ്രെഡെവര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW