Monday, August 26, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 12.50 AM

സമയപരിധി കഴിഞ്ഞിട്ടും 'ആശ്വാസം' തേടി അപേക്ഷകര്‍

uploads/news/2019/07/318998/k1.jpg

കോട്ടയം: നിശ്‌ചയിച്ച സമയപരിധി കഴിഞ്ഞിട്ടും പ്രളയ ദുരിതാശ്വാസം തേടി അപേക്ഷകര്‍ കലക്‌ടറേറ്റില്‍. പ്രളയദുരിതാശ്വാസം നല്‍കിയതുമായി ബന്ധപ്പെട്ട പരാതികളില്‍ അപ്പീല്‍ നല്‍കാനുള്ള സമയപരിധി ജൂണ്‍ 30നാണ്‌ അവസാനിച്ചത്‌. ഇനിയും സമയം നീട്ടിനല്‍കില്ലെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിക്കുകയും ചെയ്‌തിരുന്നുവെങ്കിലും അപേക്ഷകര്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്‌.
സമയ പരിധി കഴിഞ്ഞതോടെ അപേക്ഷകളുമായെത്തുന്നവരെ അധികൃതര്‍ മടക്കി അയയ്‌ക്കുകയാണ്‌. ഇതുവരെ മുപ്പതിനായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായാണു അനൗദ്യോഗികമായ കണക്ക്‌. ലഭിച്ച അപേക്ഷകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജോലി നടന്നുവരുന്നതേയുള്ളൂ. ഇതിനുശേഷം അപേക്ഷാ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍ന്ന്‌ അതാതു താലൂക്കുകളിലേക്കും വില്ലേജുകളിലേക്കും കൈമാറും. ഇവിടെയാകും പരിശോധന നടക്കുക. വ്യാജമായതിനൊപ്പം സഹായം ലഭിച്ചവരും വ്യാപകമായി അപേക്ഷ നല്‍കിയിട്ടുണ്ട്‌. പ്രളയ ദുരിതാശ്വാസമായി സര്‍ക്കാരില്‍ നിന്നു ലഭിച്ച 10000 രൂപ കൈപ്പറ്റിയ ആയിരക്കണക്കിനു പേര്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്‌. ഒരു വീട്ടില്‍ നിന്നു ഒരേ റേഷന്‍ കാര്‍ഡില്‍ പേരുള്ള നാലും അഞ്ചു പേര്‍ അപേക്ഷ നല്‍കിയ വില്ലേജുകളുമുണ്ടെന്നാണു വിവരം.
അപ്പീല്‍ നല്‍കാനായിരുന്നു അവസരമെങ്കിലും പുതിയ അപേക്ഷകളുമായി കഴിഞ്ഞ ദിവസങ്ങളില്‍ കലക്‌ടറേറ്റില്‍ എത്തിയതു നിരവധി പേരാണ്‌. പഞ്ചായത്തു മെംബര്‍ പറഞ്ഞിട്ടു വന്നതാണെന്നു പറഞ്ഞു നിരവധി പേര്‍ പടിഞ്ഞാറന്‍ പ്രദേശങ്ങില്‍ നിന്നെത്തിയതു നിരവധി പേരാണ്‌. ഓരോ അപേക്ഷകളും വിശദമായി പരിശോധിക്കാനാണു തീരുമാനം. കുമരകം, അയ്‌മനം, ആര്‍പ്പൂക്കര, പെരുമ്പായിക്കാട്‌, തിരുവാര്‍പ്പ്‌, കുമ്മനം, പള്ളം, നാട്ടകം, വൈക്കം, തലയോലപ്പറമ്പ്‌ തുടങ്ങിയ വെള്ളപ്പൊക്ക ബാധിത മേഖലയില്‍നിന്നാണ്‌ അപേക്ഷകള്‍ ഏറെയും എത്തിയത്‌.
ലഭിച്ച അപ്പീല്‍ അപേക്ഷകളില്‍ പരിശോധന നടത്തി കൃത്യമെന്നു ബോധ്യപ്പെട്ടാലും സഹായധനം ലഭിക്കാന്‍ ഏറെ നാള്‍ വേണ്ടിവരുമെന്നാണു സൂചന. അപേക്ഷകളിലെ ബാഹുല്യത്തിനൊപ്പം ജീവനക്കാരുടെ മറ്റു തിരക്കുകളും തിരിച്ചടിയാകും.

Ads by Google
Advertisement
Wednesday 03 Jul 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW