Sunday, August 18, 2019 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.00 AM

കുടുംബവഴക്കിനെ തുടര്‍ന്ന്‌ മകന്‍ അച്‌ഛനെ തല്ലിക്കൊന്നു

uploads/news/2019/06/318440/k1.jpg

ചിറ്റാരിക്കാല്‍(കാസര്‍ഗോഡ്‌) : മകന്‍ അച്‌ഛനെ തല്ലിക്കൊന്നു.
ചിറ്റാരിക്കാല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ഈസ്‌റ്റ് എളേരി അതിരുമാവ്‌ കോളനിയിലാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്‌. പുതിയകൂട്ടത്തില്‍ പാപ്പിനി വീട്ടില്‍ ദാമോദരന്‍ (62) ആണ്‌ കൊല്ലപ്പെട്ടത്‌. കുടുംബ വഴക്കിനിടെയുള്ള മര്‍ദ്ദനമാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനമെന്ന്‌ ചിറ്റാരിക്കാ ല്‍ പോലീസ്‌ പറഞ്ഞു. ദാമോദരനെ ഇന്നലെ പുലര്‍ച്ചയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞു കുതിച്ചെത്തിയ പോലീസ്‌ ദാമോദരന്റെ മകന്‍ അനീഷിനെ (32) കസ്‌റ്റഡിയിലെടുത്തു.
ദാമോദരനും മകനും തമ്മില്‍ മദ്യലഹരിയില്‍ നാളുകളായി വഴക്കിടാറുണ്ടെന്നും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വഴക്ക്‌ രൂക്ഷമായതോടെയാണ്‌ കയ്ായങ്കളിയിലെത്തിയത്‌. വിവരമറിഞ്ഞു കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി, പി. കെ.സുധാകരന്‍, ചിറ്റാരിക്കാ ല്‍ എസ്‌ഐ, കെ.പി.വിനോദ്‌ കുമാര്‍ എന്നിവര്‍ സ്‌ഥലത്തെത്തി. വിരലടയാള, ഫോറന്‍സിക്‌ വിദഗ്‌ധരും സ്‌ഥലത്തെത്തി ശാസ്‌ത്രീയ വിവരങ്ങള്‍ ശേഖരിച്ചു. രാധാമണിയാണ്‌ ദാമോദരന്റെ ഭാര്യ. മറ്റു മക്കള്‍: സനീഷ്‌, സുമേഷ്‌, ദിവ്യ, സുനില്‍. മരുമകള്‍: പ്രജിത.

Ads by Google
Advertisement
Sunday 30 Jun 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW