Tuesday, August 20, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.04 AM

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷനില്ല. സര്‍വീസ്‌ സംഘടനകള്‍ക്ക്‌ മൗനം; പങ്കാളിത്ത പെന്‍ഷന്‍കാര്‍ അതൃപ്‌തിയില്‍

uploads/news/2019/06/318139/w1.jpg

കല്‍പ്പറ്റ: സംസ്‌ഥാനത്തെ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട30
സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചപ്പോള്‍ 21 പേര്‍ക്കും പെന്‍ഷനില്ല.
പെന്‍ഷന്‍ ലഭിച്ചവര്‍ക്കാകട്ടെ ആയിരം രൂപയില്‍ താഴെയും.
സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംവിധാനത്തിനു പകരം നടപ്പിലാക്കിയ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വന്‍ പരാജയമായതോടെ ഈ വിഭാഗം ജീവനക്കാരില്‍ കടുത്ത പ്രതിഷേധം അണപൊട്ടുന്നു.
റവന്യൂ വകുപ്പില്‍ നിന്നുമാണ്‌ ഏറ്റവും കൂടുതല്‍ പങ്കാളിത്ത പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചത്‌. ഈ വകുപ്പില്‍നിന്നും ഒമ്പത്‌ പേര്‍ വിരമിച്ചപ്പോള്‍ ഇവരില്‍ രണ്ടുപേര്‍ക്ക്‌ മാത്രമാണ്‌ പ്രതിമാസ ആന്യുറ്റി (പെന്‍ഷന്‍). 2019 ഏപ്രിലിലെ കണക്കനുസരിച്ച്‌ 83642 നോണ്‍ ഗസറ്റഡ്‌ ജീവനക്കാരും 5770 ഗസറ്റഡ്‌ ജീവനക്കാരുമാണുള്ളത്‌.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ആദ്യമായി വിരമിച്ചത്‌ എറണാകുളം കോളേജ്‌
വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്‌തിരുന്ന യൂസഫ്‌ പി.ഐ. ആയിരുന്നു.
വെറുംകൈയ്യോടെയായിരുന്നു ഇദ്ദേഹവും വിരമിച്ചത്‌.
2013 ഏപ്രില്‍ ഒന്നിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്‌.
ഒരുവിഭാഗം ജീവനക്കാര്‍ കൂട്ടത്തോടെ പെന്‍ഷന്‍ ലഭിക്കാതെ വിരമിക്കുമ്പോഴും ഭരണ പ്രതിപക്ഷ സര്‍വീസ്‌ സംഘടനകള്‍ ഇവരെതിരിഞ്ഞുനോക്കുന്നില്ലെന്ന്‌ ഈ വിഭാഗം ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. 2013ല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
നടപ്പിലാക്കുമ്പോള്‍ അന്ന്‌ ഇടത്‌ അനുകൂല സര്‍വീസ്‌ സംഘടനകള്‍ ശക്‌തമായ സമരമുഖത്തായിരുന്നു. അന്ന്‌ കോണ്‍ഗ്രസ്‌ അനുകൂല സര്‍വീസ്‌ സംഘടനകള്‍ മൗനം
പാലിച്ചു. ഇടതുപക്ഷം അധികാരത്തിലേറിയപ്പോഴാകട്ടെ ഇടത്‌ അനുകൂല സര്‍വീസ്‌ സംഘടനകളും കോണ്‍ഗ്രസ്‌ അനുകൂല സംഘടനകളും പങ്കാളിത്ത പെന്‍ഷന്‍കാരുടെ
പ്രശ്‌നങ്ങളില്‍ ഇടപെടുവാന്‍ മടിക്കുകയാണ്‌. പേരിന്‌ നടത്തുന്ന പ്രതിഷേധ സമരങ്ങളാകട്ടെ പ്രഹസനങ്ങളാകുകയും ചെയ്യുന്നു. ഇതോടെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രമുഖ രാഷ്ര്‌ടീയ സംഘടനകളില്‍നിന്ന്‌ അകന്ന്‌ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കുവേണ്ടി പുതുതായി സര്‍വീസ്‌ സംഘടന
രൂപീകരിച്ച്‌ പ്രതിഷേധ സമരപരിപാടികള്‍ ശക്‌തമാക്കാനൊരുങ്ങുകയാണ്‌.
പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ ഏപ്രില്‍ 30 വരെ 754.245 കോടി രൂപയും സര്‍ക്കാര്‍ വിഹിതമായി 754.245 കോടി രൂപയും പെന്‍ഷനുവേണ്ടി നിക്ഷേപിച്ചിട്ടുള്ളതായാണ്‌ സര്‍ക്കാരിന്റെ ഔദാ്യേഗിക കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. ട്രസ്‌റ്റി ബാങ്കായ ആക്‌സിസ്‌ ബാങ്ക്‌ മുഖേന എസ്‌.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌ െ്രെപവറ്റ്‌ ലിമിറ്റഡ്‌, യു.റ്റി.ഐ. റിട്ടയര്‍മെന്റ്‌ സൊല്യൂഷന്‍സ്‌ ലിമിറ്റഡ്‌, എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്‌ എന്നീ
ഫണ്ട്‌ മാനേജര്‍മാര്‍ വഴി ഗവണ്‍മെന്റ്‌ സെക്യൂരിറ്റികള്‍, ടേം
ഡെപ്പോസിറ്റുകള്‍, റുപ്പീ ബോണ്ടുകള്‍, മണി മാര്‍ക്കറ്റ്‌
ഇന്‍സ്‌ട്രുമെന്റുകള്‍, കമ്പനി ഷെയറുകള്‍ എന്നിവയില്‍ ജീവനക്കാരുടെ വിഹിതവും സര്‍ക്കാര്‍ വിഹിതവും കൂടി ചേര്‍ത്താണ്‌ ഈ തുക നിക്ഷേപിച്ചുവരുന്നത്‌. എന്നാല്‍ 2013 ഏപ്രിലിനു ശേഷവും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫുകള്‍ക്ക്‌ സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംവിധാനം തുടരുന്നതിനെതിരെ പി.എസ്‌.സി. പരീക്ഷയെഴുതി സര്‍വീസില്‍ കയറിയവര്‍ക്കിടയില്‍ അമര്‍ഷം ശക്‌തമായിട്ടുണ്ട്‌.
അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ കമ്മിറ്റി ഒച്ചിഴയും വേഗത്തിലാണ്‌. ഇതുവരെയായി എട്ടുമാസം കഴിഞ്ഞിട്ടും ഓഫീസുകള്‍ സജ്‌ജമാക്കുന്നതിനോ സിറ്റിംഗുകള്‍ നടത്തുന്നതിനോ ശ്രമങ്ങള്‍ നടന്നിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ ഈ സമീപനവും
ഇവര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തുന്നു.

Ads by Google
Advertisement
Saturday 29 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW