Wednesday, August 21, 2019 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.15 AM

സ്‌കുള്‍ കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ വിറ്റയാള്‍ പിടിയില്‍

തിരുവല്ല: പെരിങ്ങര പ്രിന്‍സ്‌ മാര്‍ത്താണ്ഡം സ്‌കൂളിന്‌ സമീപം കഞ്ചാവ്‌ വില്‌പന നടത്തിവന്ന പെരിങ്ങര തുണ്ടിയില്‍വീട്ടില്‍ ഹരികൃഷ്‌ണന്‍ (ബാബു- 45) അഞ്ച്‌ പൊതി കഞ്ചാവുമായി പോലീസ്‌ പിടികൂടി. കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ വില്‍പന നടത്തുന്നതിനിടയിലാണ്‌ പോലീസ്‌ പിടികൂടുന്നത്‌. ഏതാനും ദിവസങ്ങള്‍ക്കു്‌ മുന്‍പ്‌ വില്‌പനയ്‌ക്കിടയില്‍ കഞ്ചാവുമായി ഷാഡോ പോലീസ്‌ പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും വില്‌പന നടത്തിവരികയായിരുന്നു.ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഷാഢോ പോലീസും പുളിക്കീഴ്‌ പോലീസും ചേര്‍ന്ന്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാളെ പിടികൂടിയത്‌. പുളിക്കീഴ്‌ എസ്‌.എച്ച്‌.ഒ കെ.ജെ പീറ്റര്‍, സബ്‌ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ കുമാര്‍, ഷാഡോ പോലീസ്‌ അംഗങ്ങളായ എഎസ്‌ ഐ ടി.ഡി. ഹരികുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ അജികുമാര്‍, സി.പി.ഒ. സുജിത്ത്‌കുമാര്‍, പുളിക്കീഴ്‌ എസ്‌.ഐ ജേക്കബ്‌ രാജന്‍, എ.എസ്‌.ഐ അനിരുദ്ധന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മനോജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Thursday 27 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW