Wednesday, August 21, 2019 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.15 AM

ചെങ്ങന്നൂര്‍-പത്തനംതിട്ട കെ.എസ്‌.ആര്‍.ടി.സി. ചെയിന്‍ പുനഃസ്‌ഥാപിക്കണമെന്ന്‌

കോഴഞ്ചേരി: ആറന്മുള വഴിയുള്ള ചെങ്ങന്നൂര്‍-പത്തനംതിട്ട കെ.എസ്‌.ആര്‍.ടി. സി ചെയിന്‍ സര്‍വീസ്‌ അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്ന്‌ പാസഞ്ചേഴ്‌സ്‌ ഫോറം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിപ്പെടുന്നതിനും ഏറെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. രാത്രി 9.30ന്‌ ചെങ്ങന്നൂരില്‍ നിന്ന്‌ പത്തനംതിട്ടയിലേക്കും തുടര്‍ന്ന്‌ പുലര്‍ച്ചെ 4.30ന്‌ പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരിലേക്കുമുണ്ടായിരുന്ന സ്‌റ്റേ ബസും നിര്‍ത്തലാക്കിയിരിക്കുകയാണ്‌. അതിരാവിലെ തിരുവനന്തപുരം- എറണാകുളം ഭാഗത്തെക്ക്‌ പോകുന്നതും തിരികെ രാത്രി വൈകി ചെങ്ങന്നൂരില്‍ എത്തുന്നതുമായ യാത്രക്കാരെ സാരമായി ബാധിക്കുന്ന വിഷയമാണ്‌ സ്‌റ്റേ ബസ്‌ ഇല്ലാത്തത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും യാത്രാ ക്ലേശം അനുഭവപ്പെടുന്ന അവസ്‌ഥയാണിപ്പോളുള്ളത്‌. പ്രശ്‌നം പരിഹരിക്കുന്നതിന്‌ ചെങ്ങന്നൂര്‍, പത്തനംതിട്ട ഡിപ്പോകളിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ നിവേദനം സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു. പി. ഇന്ദുചൂഡന്‍, സി.പി. മോഹനചന്ദ്രന്‍, വി. സുരേഷ്‌കുമാര്‍, ചന്ദ്രന്‍ നായര്‍, പ്രഭാ രവീന്ദ്രന്‍, സുജാ സുരേഷ്‌, ഗീതകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 27 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW