Tuesday, August 20, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.15 AM

പട്ടികജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം: കര്‍ശന നടപടിയെന്ന്‌ കലക്‌ടര്‍

പത്തനംതിട്ട: പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌ പറഞ്ഞു. പട്ടിക ജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം രൂപീകരിച്ച വിജിലന്‍സ്‌ ആന്‍ഡ്‌ മോണിറ്ററിങ്‌ കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അതിക്രമം തടയുന്നതില്‍ പോലീസ്‌ ജാഗ്രത പുലര്‍ത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിക്രമത്തിനിരയായ പട്ടിക ജാതി വിഭാഗത്തിലെ 34 പേര്‍ക്കായി അനുവദിച്ച നഷ്‌ടപരിഹാരത്തുകയായ 54,25,000 രൂപ സമിതി അംഗീകരിച്ചു. കമ്മിറ്റി 25 കേസുകള്‍ അവലോകനം ചെയ്‌തു. ഇതില്‍ ഒന്‍പതെണ്ണം ചാര്‍ജ്‌ ചെയ്‌തു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ പെടാത്ത രണ്ട്‌ കേസുകളും, മൂന്ന്‌ വ്യാജ പരാതികളും കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പട്ടിക വര്‍ഗ വിഭാഗത്തിലെ മലമ്പണ്ടാര സമുദായക്കാര്‍ക്ക്‌ പത്തു വര്‍ഷമായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്നില്ല എന്ന പരാതിയില്‍ കിര്‍ത്താഡ്‌സുമായി ബന്ധപ്പെട്ട്‌ ഉടന്‍ പ്രശ്‌ന പരിഹാരം കാണുന്നതിന്‌ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡര്‍ എ.സി. അലക്‌സ്‌ ഈപ്പന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്‌.എസ്‌.ബീന, പി. കെ. കുമാരന്‍ എക്‌സ്‌ എം.എല്‍.എ,
ഡി.എം.ഓ(ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സിഎസ്‌ നന്ദിനി, റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ ജിജി ജോര്‍ജ്‌, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, ജനപ്രതിനിധികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍, നഗരസഭ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 27 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW