Monday, August 26, 2019 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

മാലിന്യ ശേഖരണത്തിന്‌ 15 ദിവസത്തേക്ക്‌ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തി

uploads/news/2019/06/317413/p4.jpg

പത്തനംതിട്ട: നഗരസഭ പ്രദേശത്ത്‌ മാലിന്യ ശേഖരണം നടത്താന്‍ സ്വകാര്യ ഏജന്‍സിയെ പരീക്ഷണാടിസ്‌ഥാനത്തില്‍ 15 ദിവസത്തേക്ക്‌ ചുമതലപ്പെടുത്താന്‍ ജില്ലാ കളക്‌ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. വീണാ ജോര്‍ജ്‌ എംഎല്‍എ, നഗരസഭ അധ്യക്ഷ ഗീത സുരേഷ്‌, എ ഡി എം ക്ലമന്റ്‌ ലോപ്പസ്‌ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
നഗരത്തിലെ വ്യാപരികളുടെ കടകളില്‍ നിന്ന്‌ മാലിന്യം ശേഖരിക്കും. കഴിവതും ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കണം. ഇതിനു സൗകര്യമില്ലാത്ത വീടുകളിലെ മാലിന്യം ശേഖരിക്കാന്‍ സംവിധാനം ഒരുക്കും. പത്തനംതിട്ട നഗരസഭയിലെ 32 വാര്‍ഡുകളിലെയും അജൈവ മാലിന്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന്‌ ഹരിത കര്‍മ്മ സേനയുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഉടന്‍ ആരംഭിക്കും. നിലവില്‍ നഗരസഭയില്‍ 300 സ്‌ക്വയര്‍ ഫീറ്റ്‌ കെട്ടിടം പ്‌ളാസ്‌റ്റിക്‌ ഷ്രഡിംഗ്‌ യൂണിറ്റിനായി നിര്‍മിച്ചിരുന്നു. എന്നാല്‍, സ്‌ഥല പരിമിതി കണക്കിലെടുത്ത്‌ ഒരു മാസത്തിനകം 900 സ്‌ക്വയര്‍ഫീറ്റ്‌ വരുന്ന ഒരു കെട്ടിടം കൂടി സ്‌ഥാപിക്കുന്നതിന്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മാലിന്യ സംസ്‌കരണത്തിന്‌ സ്‌ഥലമില്ലാത്ത നഗരത്തിലെ വീടുകളില്‍ ബിന്നുകളും റിങ്‌ കംപോസ്‌റ്റുകളും നല്‍കുന്നതിന്‌ ഈ മാസം 28 നടക്കുന്ന ജില്ലാ ആസൂത്രണസമിതിയില്‍ പത്തനംതിട്ട നഗരസഭ പദ്ധതി സമര്‍പ്പിക്കും.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW