Friday, August 23, 2019 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

മൂഴിയാര്‍ ആദിവാസി കോളനിയില്‍ കുട്ടികളുടെ പഠനം മുടങ്ങുന്നു

uploads/news/2019/06/317412/p3.jpg

മൂഴിയാര്‍:അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതമൂലം മൂഴിയാര്‍ ആദിവാസി കോളനികളിലെ കുട്ടികളുടെ പഠനം മുടങ്ങുന്നു. പലര്‍ക്കും ഉടുതുണിക്ക്‌ മറുതുണിപോലും ഇല്ലാത്ത അവസ്‌ഥ. വാസം ട്രാപ്പോളീന്‍ ഇട്ട്‌ മൂടിയ കൂരകളില്‍. കാറ്റൊന്ന്‌ ആഞ്ഞുവീശിയാല്‍ ടാര്‍പ്പോളീന്‍ പറന്നുപോകും. പിന്നെ മഴയും കാറ്റും സഹിച്ച്‌ രാത്രി കഴിച്ചുകൂട്ടേണ്ട അവസ്‌ഥ. ഭക്ഷണ സാധനങ്ങള്‍ കുറവ്‌.
വിശപ്പും ദാഹവും സഹിച്ച്‌ രാത്രി കഴിച്ചുകൂട്ടാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ വിധി. പാഠപുസ്‌തകങ്ങള്‍ പലതും നനഞ്ഞ്‌ കുഴഞ്ഞ്‌ കിടക്കുന്നു. പല കുടിലുകളിലും തീ പുകയുന്നില്ല. സംസസ്‌ഥാനത്തെ ആദിവാസികളുടെ ദുരിത ജീവിതത്തിന്റെ നേര്‍കാഴ്‌ച്ചയാണ്‌ മൂഴിയാര്‍ ആദിവാസി കോളനിയിലെ ഈ കാഴ്‌ച്ച.
കൊടും വനത്തിനുള്ളില്‍ കഴിയുന്ന കുട്ടികളില്‍ ഏറെയും സര്‍ക്കാര്‍ കണക്കുകളില്‍ സ്‌കൂളിലെത്തുന്നതായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌ ഒരാള്‍ മാത്രമാണ്‌. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്‌തതയും ഊരിനുള്ളിലെ ജീവിത രീതിയും വിദ്യാഭ്യാസം ഇവര്‍ക്ക്‌ കിട്ടാക്കനിയാക്കുകയാണ്‌. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദിവാസി വിഭാഗത്തില്‍പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വീട്ടില്‍ നിന്ന്‌ സ്‌ക്കൂളിലെക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാക്കുന്ന ഗോത്ര സാരഥി പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്‌.
എന്നാല്‍ ഇതിന്റെ പ്രയോജനം പൂര്‍ണമായ തോതില്‍ ഇവര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന പരാതിയാണ്‌ നിലനില്‍ക്കുന്നത്‌. ഉള്‍പ്രദേശങ്ങളിലെ പത്താം ക്ലാസ്‌ വരെയുള്ള ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ യാത്രാ സൗകര്യം ഇല്ലാത്തത്‌ മൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.
ഇവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി അട്ടത്തോട്ടില്‍ ഒരു എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുട്ടികളില്ലാതെ വന്നതിനാല്‍ ഈ സ്‌കൂള്‍ ഇടയ്‌ക്ക്‌ നിര്‍ത്തിയിരുന്നു. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്‌. ഇത്‌ യു.പി. സ്‌കൂളായി ഉയര്‍ത്തിയെങ്കിലും അധ്യയന വര്‍ഷം ആരംഭിച്ച്‌ നാളുകള്‍ ഏറെയായിട്ടും ഇത്‌ സംബന്ധിച്ച്‌ ഉത്തരവിറങ്ങിയിട്ടില്ലെന്ന്‌ ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ആണ്‍കുട്ടികളെ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലുള്ള കിസുമം സ്‌കൂളിലും പെണ്‍കുട്ടികളെ ചിറ്റാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എത്തിക്കുകയാണ്‌ പതിവ്‌. ഇതിനോടൊപ്പം വടശേരിക്കരയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും പഠന സൗകര്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം മൂഴിയാര്‍ വനമേഖലയില്‍ ഇത്‌ സംബന്ധിച്ച വിവരശേഖരണത്തിനായി സന്ദര്‍ശനം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്‌. മൂഴിയാറില്‍ ശബരിഗിരി പ്രോജക്‌ടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഊരുകളിലെ കുട്ടികളില്‍ ഏറെയും സ്‌കൂളില്‍ പോയിട്ടില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക്‌ സ്‌കൂളിലെത്തുന്നതിന്‌ യാതൊരു സൗകര്യവുമില്ല.
വസ്‌ത്രങ്ങള്‍ ഇല്ല. യാത്രയുടെയും ബുദ്ധിമുട്ടാണ്‌. ഇവിടുത്തെ ഊരുവാസികളായ അയ്യപ്പന്റെയും ഷൈനയുടെയും രണ്ടിലും ഒന്നിലും പഠിക്കുന്ന കുട്ടികള്‍ക്ക്‌ ടി.സി. വേണമെന്ന്‌ ആരോ പറഞ്ഞുള്ള അറിവു മാത്രമെ ഇവര്‍ക്കുള്ളൂ. എന്താണ്‌ ടി.സി എന്നുപോലും ഇവര്‍ക്കറിയില്ല. ചന്ദ്രന്റെയും രജനിയുടെയും മക്കളും ഇതുവരെ സ്‌കൂളിലെത്തിയിട്ടില്ല. നാലു വര്‍ഷം മുമ്പ്‌ പിതാവ്‌ നഷ്‌ടപ്പെട്ട ആറാം ക്ലാസില്‍ പഠിക്കുന്ന രജിതയും നാലാം ക്ലാസില്‍ പഠിക്കുന്ന സതീഷും സനീഷും ഈ വര്‍ഷം സ്‌കൂളില്‍ പോയിട്ടില്ലെന്നാണ്‌ അമ്മമാരായ രാജമ്മയും തുളസിയും പറയുന്നത്‌.
സമീപത്ത്‌ തന്നെ താമസിക്കുന്ന ഒമ്പതാം ക്ലാസുകാരി സുമിത്രയും എട്ടില്‍ പഠിക്കുന്ന ശശീന്ദ്രനും സ്‌കൂളിലേക്കുള്ള യാത്ര മുടക്കി ടാര്‍പാളില്‍ പുതച്ച ഷെഡിനുള്ളില്‍ കഴിയുകയാണ്‌. ട്രൈബല്‍ വകുപ്പ്‌ നടത്തിയ അവസാന വിവര ശേഖരണത്തില്‍ 230 കുടുംബങ്ങളിലായി 694 മലമ്പണ്ടാര ആദിവസികളാണ്‌ ജില്ലയില്‍ ഉള്ളത്‌. സീതത്തോട്‌ മൂഴിയാര്‍, സായിപ്പിന്‍കുഴി കേന്ദ്രീകരിച്ച്‌ 38 കുടുംബങ്ങളും കൊടും വനത്തിനുള്ളില്‍ പ്ലാസ്‌റ്റിക്ക്‌ ഷീറ്റിന്‌ താഴെ ജീവിതം കഴിച്ചു കൂട്ടുന്നവരാണ്‌. ഇതിനോടൊപ്പം വനവിഭവങ്ങള്‍ കുറഞ്ഞതോടെ പട്ടിണിയും പോഷകാഹാര കുറവും ഇവരില്‍ ദൃശ്യമാണ്‌.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW