Friday, August 23, 2019 Last Updated 52 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

കെയര്‍ഹോം പദ്ധതി സഹായമായി;വയലോരം വീട്ടില്‍ സുമതിയമ്മ സുരക്ഷിത

uploads/news/2019/06/317411/p2.jpg

ചെന്നീര്‍ക്കര: സര്‍ക്കാറിന്റെ കെയര്‍ഹോം പദ്ധതിപ്രകാരം ചെന്നീര്‍ക്കര പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ അഴകത്ത്‌ അടിമുറിയില്‍ വീട്ടില്‍ സുമതിയമ്മയ്‌ക്ക്‌ വീട്‌ ലഭിച്ചു.
കെയര്‍ ഹോം പദ്ധതിയിലൂടെ ലഭിച്ച 4.97 ലക്ഷം രൂപയും, മിച്ചം പിടിച്ച തുകയും ഉപയോഗിച്ചാണ്‌ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. വിസ്‌തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്ന്‌് നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും പലയിടത്തും ഇതിലും കൂടുതല്‍ വിസ്‌തീര്‍ണമുള്ള വീടുകളാണ്‌ നിര്‍മിച്ചു നല്‍കിയത്‌.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്‌, പരിസ്‌ഥിതി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ ഡെപ്യൂട്ടി രജിസ്‌ട്രാറും, കെയര്‍ഹോം നോഡല്‍ ഓഫീസറുമായ എം.ജി പ്രമീള പറഞ്ഞു.
600 ചതുരശ്ര അടി വിസ്‌തൃതിയുളള പുതിയ വീട്ടില്‍ മകനും, ഭാര്യയും, രണ്ട്‌ മക്കളുമടങ്ങുന്നതാണ്‌ സുമതിയമ്മയുടെ കുടുബം. അടുക്കള, രണ്ടു മുറി, ഹാള്‍, ശുചിമുറി തുടങ്ങിയവയാണ്‌ പുതിയ വീട്ടിലെ സൗകര്യങ്ങള്‍. 2018 ഡിസംബറില്‍ ആരംഭിച്ച വീടിന്റെ പണികള്‍ 2019 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കി. ജില്ലയില്‍ കെയര്‍ഹോം പദ്ധതിയിലൂടെ ആദ്യം പൂര്‍ത്തിയാക്കിയ വീടുകളില്‍ ഒരെണ്ണം സുമതിയമ്മയുടേതാണ്‌. വനംവകുപ്പ്‌ മന്ത്രി കെ രാജുവില്‍ നിന്നാണ്‌ സുമതിയമ്മ വീടിന്റെ താക്കോല്‍ ഏറ്റു വാങ്ങിയത്‌.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW