Tuesday, August 20, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

പെരുെമ്പട്ടി സമരം വിജയത്തിലേക്ക്‌; പട്ടയ നടപടി ഊര്‍ജിതമാക്കും

uploads/news/2019/06/317410/p1.jpg

റാന്നി:പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൈവശഭൂമിക്ക്‌ പട്ടയം നല്‍കാനുള്ള നടപടികള്‍ ഊര്‍ജ്‌ജിതമാക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. പെരുമ്പെട്ടിയിലെ 660 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനുള്ള അപേക്ഷ ജൂലായ്‌ അവസാനം കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇതുവരെ ഇവിടെ 120 കൈവശക്കാരുടെ ഭൂമി അളന്നു തിരിച്ച്‌ മഹസര്‍ തയ്യാറാക്കിയിട്ടുണ്ട്‌. റവന്യു-വനം വകുപ്പുകള്‍ സംയുക്‌തമായി നടത്തിയ പരിശോധനയില്‍ കൈവശക്കാരുടെ ഭൂമി വനത്തിനു വെളിയിലാണെന്നു കണ്ടെത്തിയിരുന്നു. ഇനി വനം-പരിസ്‌ഥിതി മന്ത്രാലയമാണ്‌ അനുമതി നല്‍കേണ്ടത്‌.പൊന്തന്‍പുഴ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ലെങ്കിലും പെരുമ്പട്ടിയിലെ സമരക്കാര്‍ക്ക്‌ ലഭിച്ച ആശ്വാസ സന്ദേശമാണിത്‌. പിറന്നുവീണ മണ്ണില്‍ അന്യരായി കഴിയുന്ന ഇവിടുത്തെ സാധാരണക്കാരന്‌ സ്വന്തമെന്ന്‌ അവകാശപ്പെടാന്‍ ഇത്തിരി മണ്ണ്‌ ലഭിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പായി. വാഗ്‌ദാനം ജലരേഖയാവില്ലെന്ന കണക്കുകൂട്ടലിലാണ്‌ സമരക്കാര്‍.
ചിറ്റാര്‍-സീതത്തോട്‌, തണ്ണിത്തോട്‌, കോന്നി-താഴം, അരുവാപ്പലം, കലഞ്ഞൂര്‍, പമ്പാവാലി, അരയാഞ്ഞലിമണ്‍, കുടമുരുട്ടി എന്നീ സ്‌ഥലങ്ങളിലെ ഭൂമിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ക്ലിയറന്‍സ്‌ ലഭിച്ചാലേ സാധുവായ പട്ടയ വിതരണം നടക്കുകയുള്ളുവെന്നു യോഗം വിലയിരുത്തി. ഓരോ കുടുംബത്തിന്റേയും ഭൂമി പ്രത്യേകം അളന്ന്‌ മഹസര്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്‌ടറെ യോഗം ചുമതലപ്പെടുത്തി. ഇതിനായി സ്‌പെഷ്യല്‍ ടീം രൂപീകരിച്ച്‌ മൂന്നു മാസം കൊണ്ട്‌ സര്‍വെ പൂര്‍ത്തിയാക്കും.
6362 പേര്‍ക്കാണ്‌ ഇനി പട്ടയം നല്‍കാനുള്ളത്‌. റിസര്‍വ്‌ സ്‌റ്റാറ്റസിലുള്ള ഭൂമി സര്‍വെ ചെയ്‌താലേ മരം മുറിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്ന പട്ടയം ലഭിക്കുകയുള്ളു.
കരികുളം എസ്‌.സി കോളനിയിലെ 67 കുടുംബങ്ങള്‍ക്കും അത്തിക്കയം 46 ലെ 101 പേര്‍ക്കും ആഗസ്‌റ്റില്‍ പട്ടയം നല്‍കും. കോട്ടപ്പാറയിലെ 67 കുടുംബങ്ങള്‍ക്കുള്ള പട്ടയത്തിന്റെ മഹസര്‍ തയ്യാറാക്കി. പമ്പാവാലിയില്‍ അപേക്ഷ നല്‍കിയ 104 പേര്‍ക്കു പട്ടയം നല്‍കാനുള്ള നടപടി വേഗത്തിലാക്കും.
അത്തിക്കയം തെക്കേതൊട്ടി പ്രദേശം വനഭൂമിയാണെന്ന വാദം തള്ളിക്കളയാന്‍ യോഗം തീരുമാനിച്ചു. വലിയപതാല്‍ പ്രദേശത്തെ ഭൂമി സെറ്റില്‍മെന്റ്‌, നാട്ടിന്‍പുറം എന്നീ നിലയില്‍ വേര്‍തിരിക്കും.
അറയാഞ്ഞലിമണ്ണിലെ ആദിവാസി സെറ്റില്‍മെന്റില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയവര്‍ക്ക്‌ ചട്ടപ്രകാരം പതിച്ചു നല്‍കാന്‍ യോഗം തീരുമാനിച്ചു. എയ്‌ഞ്ചല്‍വാലിയിലെ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തി റിപ്പോര്‍ട്ടു നല്‍കാന്‍ റാന്നി തഹസീല്‍ദാരേയും വെച്ചൂച്ചിറ വിമുക്‌തഭട കോളനിയിലെ ഭൂമിപരിശോധിച്ച്‌ പട്ടയനടപടികള്‍ നീക്കാന്‍ ജില്ലാ കളക്‌ടറേയും ചുമതലപ്പെടുത്തി. വടശേരിക്കരയിലെ 58 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനുള്ള തടസങ്ങള്‍ നീക്കാനുള്ള ചുമതലയും കളക്‌ടര്‍ക്കു നല്‍കി.
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനോടൊപ്പം രാജു ഏബ്രഹാം എം.എല്‍.എ, റവന്യു സെക്രട്ടറി വേണു, ലാന്‍ഡ്‌ റവന്യു കമ്മീഷണര്‍ ലത, ജില്ലാ കളക്‌ടര്‍ പി.ബി നൂഹ്‌, ഡെപ്യൂട്ടി കളക്‌ടര്‍ എല്‍.ആര്‍.ജയമോഹന്‍, റാന്നി തഹസീല്‍ദാര്‍ എന്‍.ബാലസുബ്രമണ്യം, മല്ലപ്പള്ളി തഹസീല്‍ദാര്‍ സാജന്‍ വര്‍ഗീസ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW