Friday, August 23, 2019 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

പരിസ്‌ഥിതി സംരക്ഷണം പാഠ്യപദ്ധതിയില്‍ വേണം: പി. പ്രസാദ്‌

അടൂര്‍: പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതലമുറയെ പ്രകൃതിയിലേക്ക്‌ അടുപ്പിക്കണമെന്നു സംസ്‌ഥാന ഭവന നിര്‍മാണ ബോര്‍ഡ്‌ അധ്യക്ഷന്‍ പി. പ്രസാദ്‌ അഭിപ്രായപ്പെട്ടു. നേച്ചര്‍ പ്ലസ്‌ കേരളയുടെ ജില്ലാ തല പരിപാടിയും വായന വാരാചരണവും ഗവ. ബോയ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ്‌ ഹരിപ്രസാദ്‌ അധ്യക്ഷത വഹിച്ചു.
നോവലിസ്‌റ്റ്‌ കെ.കെ. സുധാകരന്‍ വായന പക്ഷാചരണം ഉദ്‌ഘാടനം ചെയ്‌തു. ശിലാ മ്യൂസിയം ഒരുക്കിയ പ്രദര്‍ശനം നേച്ചര്‍ പ്ലസ്‌ ജില്ലാ ചെയര്‍മാന്‍ അനശ്വര രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ഹെഡ്‌ മിസ്‌ട്രസ്‌ കെ.എസ്‌. മിനി വായനാദിന സന്ദേശം നല്‍കി. ശിലാ മ്യൂസിയം ഡയറക്‌ടര്‍ ശിലാ സന്തോഷ്‌, നേച്ചര്‍ പ്ലസ്‌ കേരള സംസ്‌ഥാന ചെയര്‍മാന്‍ കെ.വി. രാമാനുജന്‍ തമ്പി കണ്‍വീനര്‍ എല്‍. സുഗതന്‍, ട്രഷറര്‍ എസ്‌. ദേവരാജന്‍, വൈസ്‌ ചെയര്‍മാന്‍ പി. സോമരാജന്‍, സ്‌നേഹപ്പച്ച കോര്‍ഡിനേറ്റര്‍ രേഖ എസ്‌. നായര്‍, പി.എസ്‌. ഗിരീഷ്‌, ആശാലത, ശ്രീകല, ഡോ. ഷെബീര്‍, ഹരീഷ്‌കുമാര്‍, കുഞ്ഞുമോന്‍, പ്രിന്‍സിപ്പാള്‍ നജുമുന്നിസ എന്നിവര്‍ പ്രസംഗിച്ചു. പരിസ്‌ഥിതി, മനുഷ്യാവകാശ ബാലാവകാശ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ബോധവല്‍ക്കരണം ആണ്‌ നേച്ചര്‍ പ്ലസ്‌ കേരളയുടെ ലക്ഷ്യം.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW