Wednesday, August 21, 2019 Last Updated 17 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

വാട്ടര്‍ അതോറിറ്റിയുടെ പിഴവ്‌; ഹരിഹരന്‍ നായര്‍ 'വെള്ളംകുടിക്കുന്നു'

കൊടുമണ്‍: വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലം വയോധികനായ ഹരിഹരന്‍ നായര്‍ വെള്ളംകുടിക്കുന്നു. കേട്ടാല്‍ സംഗതി നിസാരം. അങ്ങാടിക്കല്‍ തെക്ക്‌ പ്ലാവിളയില്‍ ഹരിഹരന്‍ നായര്‍ക്ക്‌ കൃത്യമായി വാട്ടര്‍ അതോറിറ്റിയുടെ ബില്ല്‌ ലഭിക്കാറുണ്ട്‌. കൃത്യമായി പണം അടയ്‌ക്കാന്‍ ഹരിഹരന്‍ നായര്‍ തയ്യാറുമാണ്‌. പക്ഷേ ബില്ലുമായി നായര്‍ അടുത്തുള്ള കൊടുമണ്‍ അക്ഷയ സെന്റ്‌റില്‍ എത്തുമ്പോഴാണ്‌ പ്രശ്‌നം. പ്ലാവിള വീട്ടിലെ താമസക്കാരന്‍ ഹരിഹരന്‍ നായരല്ല, യോഹന്നാന്‍ എന്ന മറ്റൊരു വ്യക്‌തിയാണെന്നാണ്‌ അക്ഷയ അധികൃതര്‍ പറയുന്നത്‌. അതിനാല്‍ ഹരിഹരന്‍ നായരുടെ ബില്ല്‌ സ്വീകരിക്കാന്‍ അക്ഷയ അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഹരിഹരന്‍ നായര്‍ക്ക്‌ വെള്ളംകുടി മുട്ടാതിരിക്കാന്‍ 18 കിലേമാമീറ്റര്‍ അകലെയുള്ള കോന്നിയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിണ്‍ലേക്ക്‌ പോകേണ്ട അവസ്‌ഥയാണിപ്പോള്‍.
ഹരിഹരന്‍ നായരുടെ കൃത്യമായ മേല്‍വിലാസമാണ്‌ കോന്നി ഓഫീസിലുളളത്‌. മാസങ്ങളായി ഇതാണ്‌ ഇദ്ദേഹത്തിന്റെ അവസ്‌ഥ. അതിനാല്‍ അക്ഷയ കേന്ദ്രത്തിലെ പിഴവു വാട്ടര്‍ അതോറിറ്റി തന്നെ മുന്‍കൈയ്യെടുത്തു നീക്കണമെന്നാണ്‌ ഇദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെയായാല്‍ ഹരിഹരന്‍ നായര്‍ ഹാപ്പിയാകും.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW