Sunday, August 25, 2019 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

ആറന്മുള മിച്ചഭൂമി സമരസമിതി മരങ്ങള്‍ നട്ടു

ആറന്മുള: കൃഷിഭൂമിയും വാസയോഗ്യമായ വീടും നല്‍കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന ആറന്മുള മിച്ചഭൂമി സമരസമിതി സമരഭൂമിയില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു. സമരഭൂമിയിലെ കൊച്ചു കുട്ടികളായ ബിമിലും അരുണും ചേര്‍ന്ന്‌ തൈ നട്ട്‌ സമരമരം നടീല്‍ ഉദ്‌ഘാടനം ചെയ്‌തു.ചതുപ്പുനിലം വിമാനത്താവളത്തിനായി നികത്തി തരിശായി കിടക്കുന്ന സ്‌ഥലം പരിസ്‌ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫലവൃക്ഷതൈകള്‍ നട്ടത്‌. ഭരണകൂടത്തിന്റെ ഒത്താശയോടെ പരിസ്‌ഥിതി ചൂഷണം നിര്‍ബാധം തുടരുമ്പോഴാണ്‌ ഒരു സമരസമിതി സമരത്തിനൊപ്പം പരിസ്‌ഥിതി സംരക്ഷണവും നടത്തുന്നത്‌.
അഞ്ച്‌ ലക്ഷത്തി അമ്പതിനായിരം ഏക്കര്‍ റവന്യൂ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന കുത്തക കമ്പനികള്‍ക്ക്‌ കരമടച്ച്‌ സ്‌ഥലം കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സമരസമിതി പ്രതിഷേധിച്ചു. കുത്തകകള്‍ നടത്തിയത്‌ അനധികൃത കൈയേറ്റമാണ്‌ എന്നും ഭൂമി ഏറ്റെടുക്കുന്നതിന്‌ സര്‍ക്കാരിന്‌ തടസ്സമില്ലെന്നും സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നതാണ്‌.
ഇതിനെ അവഗണിച്ചു കൊണ്ട്‌ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം ഭൂമിക്കായി സമരം ചെയ്യുന്ന ലക്ഷക്കണക്കിന്‌ ഭൂരഹിതരോടുള്ള വെല്ലുവിളിയാണ്‌ എന്നും സമരസമിതി അഭിപ്രായപ്പെട്ടു.സമരസമിതി പ്രസിഡന്റ്‌ വി.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അംബിക വി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ മാരായ ഗോപാലന്‍ ശശി ജോയിന്‍ സെക്രട്ടറി സുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW