Wednesday, August 21, 2019 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

എന്‍.സി.സി. കേഡറ്റിനെ മര്‍ദിച്ച സംഭവം:എസ്‌.എഫ്‌.ഐ കോളജിലേക്ക്‌ മാര്‍ച്ച്‌ നടത്തി

കോഴഞ്ചേരി: ജൂനിയര്‍ വനിതാ എന്‍.സി.സി കേഡറ്റിനെ സീനിയര്‍ കേഡറ്റുകള്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.
സെന്റ്‌ തോമസ്‌ കോളജ്‌ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനി ക്കാണ്‌ മര്‍ദ്ദനത്തില്‍ പരുക്കേറ്റത്‌. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്റ്‌ തോമസ്‌ കോളേജിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
കോളജിനുമുന്നില്‍ പോലീസ്‌ മാര്‍ച്ച്‌ തടഞ്ഞു.എസ്‌.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ ഡോണി ആര്‍. ഉദ്‌ഘാടനം ചെയ്‌തു. കോഴഞ്ചേരി ഏരിയ ജോ. സെക്രട്ടറി പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കില്‍ ശക്‌തമായി സമര പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ എസ്‌.എഫ്‌.ഐ ഏരിയ പ്രസിഡന്റ്‌ അജിന്‍ , സെക്രട്ടറി സച്ചിന്‍ സജീവ്‌ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW