Wednesday, August 21, 2019 Last Updated 46 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

തുക തിരികെ നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവ്‌

പത്തനംതിട്ട: ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷകനു നല്‍കാതെ ആവശ്യപ്പെടാത്ത രേഖകള്‍ നല്‍കി കബളിപ്പിച്ച വിവരാവകാശ ഉദ്യോഗസ്‌ഥനില്‍ നിന്നും അകാരണമായി ഈടാക്കിയ തുക തിരികെ വാങ്ങി നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവ്‌.
തട്ട സ്വദേശി കൃഷ്‌ണാലയം എന്‍ ലാലന്‍ തിരുവനന്തപുരം താലൂക്ക്‌ തഹസീല്‍ദാര്‍ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്‌ഥനെയും താലൂക്ക്‌ തഹസീല്‍ദാറെയും എതിര്‍കക്ഷിയാക്കി വിവരാവകാശ നിയമം പ്രകാരം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിനാണ്‌ അനാവശ്യമായി അപേക്ഷകനില്‍ നിന്നും ഈടാക്കിയ 80 രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഈ നടപടി.
അപേക്ഷകന്റെ സഹോദരി സതി പട്ടയം ലഭിക്കുന്നതിനു വേണ്ടി തിരുവനന്തപുരം താലൂക്ക്‌ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ പട്ടയം ആവശ്യപ്പെട്ടു സതി നല്‍കിയ അപേക്ഷയിലൂടെയുള്ള വസ്‌തു ഒരു പട്ടാളക്കാരന്‌ 1983ല്‍ പട്ടയം നല്‍കി പോയിട്ടുണ്ടണ്ടതാണെന്ന കാരണം പറഞ്ഞ്‌ സതിയുടെ അപേക്ഷ നിരസിച്ചു.
ഈ പട്ടാളക്കാരനു പട്ടയം നല്‍കുന്നതിനു വേണ്ടി റവന്യൂ വകുപ്പ്‌ നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌ ലാലന്‍ വിവരാവകാശ ഉദ്യോഗസ്‌ഥനു അപേക്ഷകനു നല്‍കി. തുടര്‍ന്ന്‌ രേഖകളുടെ പകര്‍പ്പ്‌ ലഭിക്കാന്‍ 80 രൂപ ഫീസ്‌ ഒടുക്കാന്‍ വിവരാവകാശ ഉദ്യോഗസ്‌ഥന്‍ അപേക്ഷകനു കത്തു കൊടുത്തു. എന്നാല്‍ അപേക്ഷകന്‍ തുക അടച്ചപ്പോള്‍ സഹോദരി പടയത്തിനു വേണ്ടി നല്‍കിയിരുന്ന അപേക്ഷകളുടെ വകര്‍പ്പാണ്‌ അപേക്ഷകനു നല്‍കിയത്‌.ഇതിനെതിരെയാണ്‌ അപേക്ഷകന്‍ വിവരാവകാശ കമ്മിഷനെ സമീപിച്ചത്‌.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW